Connect with us

കേരളം

തോട്ടം നശിപ്പിക്കാനെത്തി, പൊട്ടക്കിണറ്റിൽ വീണ പന്നികളെ വെടിവച്ചുകൊന്നു

Screenshot 2024 01 12 081129

പൊട്ടക്കിണറ്റിൽ അകപ്പെട്ട രണ്ട് പന്നികളെ വെടിവെച്ചുകൊന്നു. പോത്തൻകോട് മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് ഇന്നലെ വൈകിട്ടോടെ രണ്ടു പന്നികൾ വീണത്. ഉടൻതന്നെ വീട്ടുകാർ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് നേതൃത്വത്തിൽ ഷൂട്ടർമാർ എത്തി രാത്രി എട്ടരയോടുകൂടി കിണറ്റിൽ വച്ചുതന്നെ പന്നികളെ വെടിവെച്ച് കൊല്ലുകയായിരുന്നു.

സമീപത്തായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് ഇവയെ മറവും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ പോത്തൻകോട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി 45 ഓളം പന്നികളെയാണ് വെടിവെച്ചുകൊന്നത്. വ്യാപകമായ കൃഷിനാശവും രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന ഇരുചക്രവാഹനക്കാർക്ക് അപകടമുണ്ടായതിനെയും തുടർന്നാണ് വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ഷൂട്ടർമാരെയും മൂന്നു സഹായികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also Read:  കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

എല്ലാദിവസവും രാത്രി ഒരുമണിവരെ പ്രദേശങ്ങളിൽ ഇവർ പന്നി വേട്ട നടത്തും. ഇതിനായി ഓരോ പന്നിക്കും ആയിരം രൂപ വീതം പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. വെടിവെക്കുന്നത് അറിഞ്ഞ് പലപ്പോഴും നാട്ടുകാർ കൂടുന്നത് വലിയ അപകടത്തിന് കാരണമാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് റ്റി ആർ അനിൽകുമാർ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം14 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം22 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം24 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ