Connect with us

കേരളം

ഓണക്കാലമായിട്ടും കുടിവെള്ളമില്ല, ജലസംഭരണിക്ക് മുകളിൽ കയറി വാർഡ് മെമ്പറിന്‍റെ ഭീഷണി

Screenshot 2023 08 27 172211

ഓണക്കാലമായിട്ടും വാർഡിൽ കുടിവെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച് ജലസംഭരണിക്ക് മുകളിൽ കയറി ബിജെപി അംഗമായ വാർഡ് മെംബറുടെ ആത്മഹത്യാഭീഷണി. കടയ്ക്കാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ഭജനമഠത്തിലെ മെംബറായ അഭിലാഷ് ആണ് വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ശനിയാഴ്ച രാവിലെ ഒമ്പതിന് നിലയ്ക്കാമുക്ക് പള്ളിമുക്ക് ജങ്ഷനിലെ ജലസംഭരണിക്ക് മുകളിലാണ് അഭിലാഷ് കയറിനിന്നത്.

സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും തുടർന്ന് കടയ്ക്കാവൂർ പൊലീസിലും ആറ്റിങ്ങൽ ഫയർഫോഴ്‌സിലും വിവരമറിയിക്കുകയും ചെയ്തു. പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അഭിലാഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുടിവെള്ളത്തിന്‍റെ ലഭ്യതയെക്കുറിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കാതെ താഴേക്കിറങ്ങില്ലെന്നും ആരെങ്കിലും മുകളിലേക്ക് കയറി വന്നാൽ താഴേക്ക് ചാടുമെന്നും പറഞ്ഞ് അഭിലാഷ് മുകളിൽ തന്നെ നിലയുറപ്പിക്കുകയും ചെയ്തു.

Also Read:  മലയാളി യുവതിയെ ലിവ് ഇൻ പാർട്ട്ണർ കുക്കർ കൊണ്ട് തലക്കടിച്ച് കൊന്നു

തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജലസംഭരണിക്ക് താഴെയായി വല കെട്ടി സുരക്ഷ ഒരുക്കി. സംഭവമറിഞ്ഞ് കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വാർഡ് പ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. ബിജെപിയുടെ പ്രതിനിധിയാണ് വാർഡ് മെംബർ അഭിലാഷ്. തുടർന്ന് ബിജെപി പ്രവർത്തകർ ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് 3.30 ഓടെ വർക്കല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ബൈജു സ്ഥലത്തെത്തുകയും ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ച നടത്തുകയും നിലവിലെ സാഹചര്യം വിശദീകരിക്കുകയും ചെയ്തു.

Also Read:  കാസർഗോഡ് ബങ്കളത്ത് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

രാത്രി 10 മണിയോടെ ഒരു ദിവസത്തേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനം ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനിടയിൽ ബിജെപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും നടന്നു. കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയ ശേഷമാണ് ചർച്ച പുനരാരംഭിച്ചത്. കരാറുകാരൻ സ്ഥലത്തെത്തി കാര്യങ്ങൾ വിശദമാക്കണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കരാറുകാരൻ സ്ഥലത്തെത്തുകയും രാത്രി 10 മണിയോടെ ഈ പ്രദേശത്ത് ജലം എത്തിക്കാം എന്ന് ഉറപ്പുനൽകുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അഭിലാഷ് വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ഇറങ്ങിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ