കേരളം
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ, ഹൈക്കോടതി ഉത്തരവ് പുറത്ത്
രണ്ടില ചിഹ്നത്തില്‍ പി ജെ ജോസഫിന് തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ പി ജെ ജോസഫ് നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 20ന് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളില്‍ കോടതി ഇടപെടുന്നില്ല എന്ന വിലയിരുത്തലിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.
ഹൈക്കോടതി വിധി കേരള കോണ്‍ഗ്രസിന് കരുത്താകുമെന്നാണ് വിധിക്ക് ശേഷം ജോസ് കെ മാണി പ്രതികരിച്ചത്. അതേസമയം, ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.