കേരളം
കുടുംബ വഴക്ക് കയ്യാങ്കളിയിലെത്തി; മകന് അച്ഛനെ തലക്ക് അടിച്ച് കൊലപ്പെടുത്തി
പാലക്കാട് നെല്ലായയില്‍ മകന് അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയില്‍ ബാപ്പുട്ടി ഹാജി (68)ആണ് കൊല്ലപ്പെട്ടത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് മകന് അഫ്സല് അച്ഛനെ തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി.
ഗുരുതരമായി പരുക്കേറ്റ ബാപ്പൂട്ടി ഹാജിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബൈക്കിന്റെ റാഡുകൊണ്ടാണ് മകന് കൊലപാതകം നടത്തിയത്. മകന് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement