Connect with us

ആരോഗ്യം

പൊറോട്ട-ബീഫ് കോംബോ വില്ലൻ; ഡോ. വി.പി ഗംഗാധരൻ. 50 ശതമാനം ക്യാൻസറുകളും ചെറുക്കാനാകുമെന്നും ഡോക്ടർ

ഇപ്പോൾ കണ്ടുവരുന്ന അമ്പത് ശതമാനം ക്യാൻസറുകളും ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി ഗംഗാധരൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റ് പല രോഗങ്ങളെയും അപേക്ഷിച്ച് ക്യാൻസർ അത്രത്തോളം അപകടകരമായ ഒന്നല്ലെന്ന് ഡോ. വി.പി ഗംഗാധരൻ പറഞ്ഞു. വികസിതരാജ്യങ്ങളിൽ ഹൃദയാഘാതം സംഭവിക്കുന്ന 50 ശതമാനം പേരും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണടയാറുണ്ട്. എന്നാൽ ക്യാൻസർ ബാധിക്കുന്ന ഒരാളെ ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് ഡോ. വി.പി ഗംഗാധരൻ പറഞ്ഞു.

പൊറോട്ടയും ബീഫും ഒരുമിച്ച് കഴിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡോ. വി.പി ഗംഗാധരൻ വ്യക്തമാക്കി. മൈദ അപകടരമാണ്. വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ തുടർച്ചയായി പൊറോട്ടയും ബീഫും കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ കുട്ടിക്കാലത്ത് പൊറോട്ടയും ബീഫും കഴിച്ചിട്ടുണ്ടെന്നും, എന്നാൽ ഇപ്പോൾ കഴിക്കാറില്ലെന്നും ഡോ. വി.പി ഗംഗാധരൻ പറഞ്ഞു.

പാശ്ചാത്യർ പൊറോട്ടയും ബീഫും കഴിക്കാറുണ്ടല്ലോ എന്ന ചോദ്യത്തോട് ഡോ. വി.പി ഗംഗാധരന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു, “പാശ്ചാത്യർ പൊറോട്ടയും ബീഫും കഴിക്കാറുണ്ട്. എന്നാൽ അവർ അതിനൊപ്പം സാലഡും കഴിക്കുന്നു. അവർ ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കുന്നുണ്ട്. എന്നാൽ നമ്മളിൽ എത്രപേർ ഇത് കഴിക്കും. നമ്മുടെ നാട്ടിലെ പരമ്പരാഗത ഭക്ഷണങ്ങളായ അവിയൽ, തോരൻ എന്നിവയിൽ ധാരാളം പച്ചക്കറികളും മഞ്ഞളും കറിവേപ്പിലയുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാൽ അവ എത്രത്തോളം കുട്ടികൾക്ക് കൊടുക്കാറുണ്ട്. നമ്മളിൽ എത്രപേർ കുട്ടികളുടെ ടിഫിൻബോക്സിൽ വാഴപ്പിണ്ടിത്തോരൻ വെക്കാറുണ്ട്. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതി അതിവേഗം മനുഷ്യനെ കൊല്ലും “.

പതിവായി ഇന്ത്യൻ കോഫി ഹൌസിൽനിന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഡോ. വി.പി ഗംഗാധരൻ ഒരിക്കൽ അവിടെ കണ്ട കാഴ്ചയും വിവരിച്ചു. തന്‍റെ സമീപത്തെ ടേബിളിൽ ഇരുന്ന ഒരാൾ പൊറോട്ടയും ബീഫും മറ്റ് രണ്ടു മൂന്ന് വിഭവങ്ങളും ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചു തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഒരു ചെറിയ പെട്ടി തുറന്ന് അതിൽനിന്ന് നാലഞ്ച് ഗുളികകൾ എടുത്തു കഴിച്ചു. അതിൽ ഒരെണ്ണം പ്രമേഹത്തിനുള്ളതും മറ്റൊന്ന് കൊളസ്ട്രോളിനുള്ളതും മറ്റൊന്ന് ബിപിയുടേതുമായിരുന്നു. മറ്റൊരൊണ്ണം ഗ്യാസ്ട്ര്ബളിനുള്ള ഗുളിക ആയിരിക്കാം. മലയാളിയുടെ ഭക്ഷണം ശീലമാണ് അവരെ രോഗികളാക്കുന്നതെന്നും ഡോ. വി.പി ഗംഗാധരൻ പറഞ്ഞു.

കൂടുതലായി ചുവന്ന മാംസം കഴിക്കുന്നത് ദോഷകരമാണെന്ന് ഡോ. വി.പി ഗംഗാധരൻ പറഞ്ഞു. ബീഫും ചിക്കനും മട്ടനുമൊക്കെ വല്ലപ്പോഴും കഴിക്കാം. ചെറിയ മൽസ്യങ്ങൾ ധാരാളമായി കഴിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണശീലത്തിന് ഒരു പ്ലേറ്റിൽ അമ്പത് ശതമാനം പച്ചക്കറികളും പഴവും 25 ശതമാനം ധാന്യവും 25 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കണമെന്ന് ഡോക്ടർ വിശദീകരിച്ചു. അതിനൊപ്പം പതിവായി വ്യായാമം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാൻസർ ചികിത്സയ്ക്കായി കൂടുതൽ ആശുപത്രികളും കെട്ടിടങ്ങളും നിർമിക്കുന്ന സർക്കാരുകളുടെ രീതിയെ ഡോ. വി.പി ഗംഗാധരൻ വിമർശിച്ചു. ക്യാൻസർ കണ്ടെത്തുന്നതിനുള്ള രോഗനിർണയ ക്യാംപുകളുമാണ് കൂടുതലായി സംഘടിപ്പിക്കേണ്ടത്. എന്നാൽ സർക്കാരുകൾക്ക് കൂടുതൽ കെട്ടിടങ്ങളും ആശുപത്രികളും നിർമിച്ച് മറ്റുള്ളവരെ കാണിക്കുന്നതിലാണ് താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya rajendran.jpg arya rajendran.jpg
കേരളം2 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം5 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ