Connect with us

കേരളം

എക്‌സൈസ് സേനക്ക് ഉടനടി 33 വാഹനങ്ങള്‍ കൂടി, കൂടുതൽ ഡ്രഗ് ഡിറ്റക്ടറുകളും ഉറപ്പാക്കുമെന്ന് മന്ത്രി

Published

on

Screenshot 2024 01 19 171922

കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ 2022 ലെ എക്സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എക്‌സൈസ് സേനക്ക് ഉടനടി 33 വാഹനങ്ങള്‍ കൂടി ലഭ്യമാക്കും. അടുത്ത ബജറ്റില്‍ കൂടുതല്‍ വാഹനങ്ങളും ഡ്രഗ് ഡിറ്റക്ടറുകളും അതിര്‍ത്തിയിലെ ലഹരി കടത്ത് തടയുന്നതിന് ആധുനിക സംവിധാനങ്ങള്‍ കൂടി തുടര്‍ന്നും ഉറപ്പാക്കും. ലഹരി കടത്തിനെതിരെ ആന്റമാന്‍ നിക്കോബാറില്‍ പോയി കേരളത്തിന്റെ എക്‌സൈസ് സേന നടത്തിയ അന്വേഷണം അഭിമാനകരമായിരുന്നു. ജനങ്ങളെ അണിനിരത്തിയുള്ള ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിനുകളിലൂടെ എക്‌സൈസ് സേന ലോകത്തിന് മികച്ച മാതൃക സൃഷ്ടിച്ചു. ഇതിലൂടെ ജനങ്ങളും എക്‌സൈസും തമ്മിലുള്ള ബന്ധവും ശക്തമായി. കാലാനുസൃതയമായ മാറ്റത്തെ ഉള്‍ക്കൊണ്ട് കാര്യക്ഷമമായി വലിയ ഉത്തരവാദിത്വത്തോടെയാണ് സേന പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മികച്ച സേവനം കാഴ്ചവെച്ച 24 പേര്‍ക്ക് 2022 വര്‍ഷത്തെ കേരള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലും 35 പേര്‍ക്ക് 2022- 23 വര്‍ഷത്തെ ബാച്ച് ഓഫ് എക്സലന്‍സ് ബഹുമതിയും 2023 വര്‍ഷത്തെ ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള വെണ്മ കമ്മീഷണേഴ്‌സ് പുരസ്‌കാരങ്ങള്‍ ദക്ഷിണ, മധ്യ, ഉത്തര മേഖലകളിലെ എക്‌സൈസ് റേഞ്ച് ഓഫീസുകള്‍ക്കും സമ്മാനിച്ചു.

Also Read:  ഇലക്ട്രിക് ബസില്‍ പോര് മുറുകുന്നതിനിടെ നിര്‍ണായക നടപടികളുമായി ഗണേഷ് കുമാര്‍

തൃശൂരിലെ സംസ്ഥാന എക്സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആറാമത് ബാച്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ട്രെയിനിയും 29, 10, 11 തുടങ്ങിയ ബാച്ചുകളിലെ വനിതകളും പുരുഷന്മാരും അടങ്ങുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍മാരാണ് പരേഡില്‍ അണിനിരന്നത്. 70 ദിവസം കൊണ്ടാണ് മാര്‍ച്ച് പാസ്റ്റിന് വേണ്ടി ട്രെയിനി ഉദ്യോഗസ്ഥകരെ സജ്ജമാക്കിയത്.

Also Read:  അരിക്കൊമ്പനെ കാടുകയറ്റിയിട്ടും രക്ഷയില്ല, റേഷൻ കട തകർത്ത് അരി ഭക്ഷിച്ചു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ