കേരളം
ബിലീവേഴ്സ് ചര്‍ച്ച് സാമ്പത്തിക ഇടപാടില്‍ പരിശോധന ഊര്‍ജിതമാക്കി
ബിലീവേഴ്സ് ചര്‍ച്ചിന്റെ അനധികൃത സാമ്പത്തിക ഇടപാടില്‍ കൂടുതല്‍ പരിശോധനയുമായി അന്വേഷണ സംഘം.
തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന നടത്തും.
ബിലീവേഴ്സ് ചര്‍ച്ച് ബിനാമി പേരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തല്‍.
പേരൂര്‍ക്കടയിലും, കവടിയാറിലും ബിനാമി പേരില്‍ ഭൂമിയുണ്ട്. ഭൂമി വാങ്ങിയവര്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് നല്കിയ മറുപടി തൃപ്തികരമല്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ ബിലീവേഴ്സ് ചര്‍ച്ചില്‍ നിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 15 കോടിയിലേറെ രൂപയാണ്.
നിരോധിച്ച നോട്ടുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.