Connect with us

രാജ്യാന്തരം

ഒറ്റപ്രസവത്തിൽ യുവതിക്ക് 10 കുട്ടികള്‍; ലോക റെക്കോർഡെന്ന് നിഗമനം

Published

on

10babies
Gosiame Thamara Sithole (Image: Newsflash)

ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ മുപ്പത്തിയേഴുകാരിയായ സിതോള്‍ ആണ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ച്  പത്ത് കുഞ്ഞുങ്ങളുടെ അമ്മയായത്. ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് മാസത്തിൽ ഒരു പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മാലി സ്വദേശിയായ ഹലീമ സിസ്സെയ്ക്കായിരുന്നു മുൻ ലോകറെക്കോർഡ്

എട്ട് കുട്ടികളാണ് തന്റെയുള്ളില്‍ വളരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആദ്യം ഞെട്ടി, അതുള്‍ക്കൊള്ളാനുള്ള ശ്രമമായി പിന്നീട് ഗോസിയാമെ തമാരാ സിതോള്‍. ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടര്‍ പറയുമ്പോള്‍ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം. കുട്ടികളെ ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് എണ്ണം കൂടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തിനുള്ളില്‍ വളരാന്‍ ഇടം തികയുമോയെന്ന സംശയം, കൈകളോ തലയോ ഉടലോ കൂടിച്ചേര്‍ന്ന് കുട്ടികള്‍ പിറക്കാനിടയാവുമോ എന്ന ഭയം, പരിഭ്രമിച്ച സിതോളിന് ഡോക്ടര്‍ ധൈര്യം പകര്‍ന്നു.

Gosiame Thamara Sith and her husband Tebogo Tsotetsi (Image: Newsflash)

എന്തായാലും ആശങ്കകള്‍ അസ്ഥാനത്താക്കി സിതോള്‍ തിങ്കളാഴ്ച പത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായാണ് റിപ്പോര്‍ട്ട്. നേരത്തെയുള്ള ഗര്‍ഭകാല പരിശോധനകളില്‍ എട്ട് കുട്ടികള്‍ സിതോളിന്റെ ഗര്‍ഭപാത്രത്തിലുള്ളതായാണ് സ്ഥിരീകരിച്ചിരുന്നത്.

എന്നാൽ സിതോള്‍ ഗര്‍ഭസംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ല. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ജനിച്ചതെന്ന് സിതോളിന്റെ ഭര്‍ത്താവ് തിബോഹോ സൊറ്റെറ്റ്‌സി അറിയിച്ചു. ഏഴ് മാസവും ഏഴ് ദിവസവും തികഞ്ഞപ്പോഴായിരുന്നു പ്രസവം.പത്ത് കുട്ടികള്‍ ജനിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തിബോഹോ പറഞ്ഞു. ദമ്പതിമാര്‍ക്ക് ആറ് വയസ് പ്രായമുള്ള ഇരട്ടക്കുട്ടികള്‍ കൂടിയുണ്ട്.

വിവരം അറിഞ്ഞതായും സിതോലിന് ആശംസകള്‍ അറിയിച്ചതായും ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് വക്താവ് പ്രതികരിച്ചു. വിശദമായ അന്വേണത്തിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇപ്പോള്‍ അമ്മയുടേയും കുഞ്ഞുങ്ങളുടേയും സൗഖ്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക പ്രതിനിധിയെ വിഷയം കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മുൻപ് ഒരു പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മാലി സ്വദേശിയായ ഹലീമയുടെ BBC റിപ്പോർട്ട്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം3 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം6 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version