Connect with us

രാജ്യാന്തരം

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും; സഹായം തേടി കുടുംബം

Published

on

iran war msc aries

ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതി കൂടി ഉൾപ്പെട്ടിട്ടുള്ളതായി കുടുംബം. തൃശ്ശൂർ സ്വദേശിനി ആൻ ടെസ ജോസഫും ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ ഉണ്ടായിരുന്നതായി പിതാവ് എബ്രഹാം പറഞ്ഞു. എന്നാൽ തന്റെ മകളുടെ പേര് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിക്കുകയും മകളുടെ പേര് ഉൾപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മൂന്ന് മലയാളികളാണ് ഉൾപ്പെട്ടിരുന്നതെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ തന്റെ മകളും കപ്പലിൽ ഉണ്ടെന്നും ഇക്കാര്യം ക‍ൃത്യമായി കേന്ദ്രത്തെ അറിയിക്കാത്തതിൽ തനിക്ക് വിഷമമുള്ളതായും അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപ്പെടലുകൾ നടത്തണമെന്നും എബ്രഹാം ആവശ്യപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ബന്ധപ്പെടുകയും വിവരങ്ങള്‍ ആരായുകയും ചെയ്തത്.

ട്രെയിനിങിന്റെ ഭാ​ഗമായി ഒൻപത് മാസമായി കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ആൻ ടെസ. വെള്ളിയാഴ്ച രാത്രിയാണ് മാതപിതാക്കളുമായി അവസാനം സംസാരിച്ചത്. തുടർന്ന് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് കമ്പനി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. കമ്പനിയാണ് മകൾ സുരക്ഷിതയാണെന്നുള്ള വിവരം കുടുംബത്തെ അറിയിച്ചത്. മകളെ സുരക്ഷിതയാക്കി തിരികെയെത്തിക്കുന്നതിന് സർക്കാർ തലത്തിൽ നടപടിയുണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version