Connect with us

പ്രവാസി വാർത്തകൾ

വിദേശ വിദ്യാർത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; സുപ്രധാന പ്രഖ്യാപനം

Screenshot 2024 03 03 150627

സൗദി അറേബ്യയിൽ വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വിസ നൽകുന്നതിനുള്ള സേവനം ആരംഭിച്ചു. വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി ഒരുക്കിയ ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് വിദ്യാഭ്യാസ വിസ അനുവദിക്കുന്നത്.

റിയാദിൽ നടന്ന ‘ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ്’ സമ്മേളനത്തോടനുബന്ധിച്ചാണ് വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ സൗദിക്കകത്തും പുറത്തുമുള്ള വിദേശികൾക്ക് രാജ്യത്തെ വിവിധ സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷിക്കാനും വിസ നേടാനുമാകും. പ്ലാറ്റ്ഫോമിൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്. സൗദിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതാണ് ഈ പോർട്ടൽ.

വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അനുബന്ധ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ ഈ സംവിധാനം വഴി എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയും. ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ പ്ലാറ്റ്‌ഫോമിലൂടെ സൗദിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട വിദ്യാഭ്യാസ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ കഴിയും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം11 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം13 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം13 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം14 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം17 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം18 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം18 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം21 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം22 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version