Connect with us

രാജ്യാന്തരം

ഇന്ന് ലോക ജലദിനം: ഓരോ തുള്ളിയിലുമുണ്ട് ജീവന്റെ തുടിപ്പ് | Water Day – മാർച്ച് 22

Published

on

World Water Day

മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. വെള്ളം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. 1992ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു എൻ കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED) ലോക ജലദിനമെന്ന നിർദേശം ആദ്യമായി ഉയർന്നുവന്നത്. ഇതേ തുടർന്ന് യു എൻ ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

ലോകത്തിൻ്റെ 70 ശതമാനവും വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു, എന്നാൽ അതിൽ മൂന്ന് ശതമാനം മാത്രമാണ് കുടിവെള്ളം. ജലവിഭവ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് ഇന്ത്യയിൽ ഒരു വർഷത്തിൽ ഉപയോഗിക്കുന്ന ജലത്തിൻ്റെ അളവ് 1,121 ബില്യൺ ക്യുബിക് മീറ്ററാണെന്നാണ്. അതേസമയം കുടിവെള്ളത്തിൻ്റെ ആവശ്യം 2025ൽ 1093 ബിസിഎം ആയി വർധിക്കുകയും 2050ഓടെ 1447 ബിസിഎം ആയി ഉയരുകയും ചെയ്യും.

1.4 ബില്യണിലധികം ജനസംഖ്യ ഉണ്ടായിട്ടും, ലോകത്തിലെ ശുദ്ധജല സ്രോതസുകളുടെ നാല് ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ജലക്ഷാമം തുടർച്ചയായി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഭൂഗർഭജല ശോഷണത്തിൻ്റെ മുനമ്പും കടന്ന നിരവധി സംസ്ഥാനങ്ങളുണ്ട്. 2025ഓടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഭൂഗർഭജല പ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

ഒരുപക്ഷെ കുടിവെള്ളത്തിന് വേണ്ടിയായിരിക്കും ഇനിയൊരു അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് എന്നൊരു സാധ്യത പറയാറുണ്ട്. പൊന്നിനേക്കാൾ കുടിവെള്ളത്തിന് വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു.

പ്രകൃതിയുടെ വരദാനമായി നമുക്ക് കിട്ടിയ പുഴകളും തോടുകളും കിണറുകളുമെല്ലാം മനുഷ്യ രാശിയുടെ അശ്രദ്ധ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. കുടിവെള്ള സ്രോതസുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. കുടിവെള്ളത്തിന് വേണ്ടി അലയുന്ന നാളെ നമുക്ക് ഉണ്ടാവാതിരിക്കാൻ വേണ്ടിയെങ്കിലും ജലം ജീവ ഹേതുവെന്ന സത്യം ഉൾക്കൊള്ളണം. ജല സ്രോതസുകളെ സംരക്ഷിക്കണം. ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണ്.

മഴക്കാലം വരുമ്പോൾ ജല സംഭരണികൾ ഒരുക്കി ജലം ശേഖരിക്കാം. കുഴികൾ കുത്തി വെള്ളം ഭൂമിക്ക് താഴേക്ക് വിടാം. കുഴൽ കിണറുകൾ പതിവായപ്പോൾ ഭൂമിയിലെ ഉറവകൾ കുറഞ്ഞു വന്നു. നദികളും പുഴകളും മാലിന്യ കൂമ്പാരങ്ങൾ തള്ളാനുള്ള സ്ഥലമായി തിരഞ്ഞെടുക്കുന്നു. പുഴകളെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിക്ഷേപിച്ചു കൊല്ലുന്നു. മനുഷ്യന്റെ ഇത്തരം ചെയ്തികൾ പിന്നീട് വലിയ ദുഃഖത്തിലേക്ക് എത്തിച്ചേക്കാം. ജലക്ഷാമം എന്ന ഭീകരതയെ നേരിടേണ്ടി വരുമെന്ന കാര്യം മറക്കാതിരിക്കുക. വെള്ളം അമിതമായി പാഴാക്കാതിരിക്കുക. ഓരോ തുള്ളി വെള്ളത്തിനും ജീവന്റെ വിലയുണ്ട്.

വറ്റി വരണ്ട പുഴകളും നദികളും കിണറുകളും നമ്മളെ ഉണർത്തി ചിന്തിപ്പിക്കട്ടേ. ജീവിക്കാൻ ജീവൻ നിലനിർത്താൻ ജലം മുഖ്യ ധാരയാണെന്ന സത്യം ഉൾക്കൊണ്ട് കൊണ്ട് ഈ വർഷത്തെ ജലദിനം ആചരിക്കാം. ഓരോ ജലദിനവും ജനങ്ങളുടെ ഉള്ളിൽ വെള്ളത്തിന്റെ അനിവാര്യത തിരിച്ചറിയാനുള്ള എത്തിനോട്ടമാണ്. ബോധവത്കരണ പരിപാടികളും ക്ലാസുകളും ജലക്ഷാമവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററികൾ ഉണ്ടാക്കിയും സമൂഹത്തിലേക്ക് ജലത്തിന്റെ പ്രാധാന്യത്തെ ഓർമ്മപെടുത്താം. ഒത്തു ചേരാം ഒന്നിച്ചു പറയാം, ജീവഹേതുവാണ് ജലം! ഓരോ തുള്ളിയിലുമുണ്ട് ജീവന്റെ തുടിപ്പ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 mins ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം12 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം15 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം18 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം18 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം18 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം21 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം22 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം22 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം1 day ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version