Connect with us

ആരോഗ്യം

വീടിനുള്ളിലെ ചൂട് കുറയ്ക്കണോ? ഈ എളുപ്പവഴികള്‍ പരീക്ഷിക്കാം!

Published

on

heat inside home
പ്രതീകാത്മകചിത്രം

പുറത്തിറങ്ങിയാലും ചൂട്, വീട്ടിൽ ഇരുന്നാലും ചൂട്. ഫാന്‍ ഫുള്‍ സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ചാലും രക്ഷയില്ലാത്തത് കൊണ്ട് ഇപ്പോള്‍ വീടുകളിലേക്ക് എസി വാങ്ങാന്‍ ഓടുകയാണ് ആളുകള്‍. ഇതിനൊന്നും കഷ്ടപ്പെടാതെ തന്നെ വീട്ടിനുള്ളില്‍ ചൂട് കുറയ്ക്കാന്‍ കഴിയുന്ന ചില പൊടിക്കൈകളുണ്ട്. അവയൊക്കെ ഒന്ന് പരീക്ഷിച്ചാല്‍ തന്നെ വീട്ടിനുള്ളിലെ ചൂടിന്റെ കാഠിന്യം നല്ലൊരളവില്‍ കുറയ്ക്കാന്‍ സാധിക്കുക തന്നെ ചെയ്യും.

വീടിനകത്ത് ചൂട് കുറക്കാനും തണുപ്പ് കുറച്ചെങ്കിലും നിലനിര്‍ത്താനും രാവിലെ മുതല്‍ ജനാല പരമാവധി തുറന്നിടാതിരിക്കുക. ജനാല തുറന്നിട്ട് ഫാന്‍ ഇട്ട് കിടന്നാലും ചൂട് ഒട്ടും കുറയാത്ത അവസ്ഥ അനുഭവിക്കുന്നുണ്ടാകും. ചൂട് രാത്രി ആയാലും മുറികളില്‍ തങ്ങി നില്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുറികള്‍ നല്ലപോലെ തണുപ്പിച്ചെടുക്കാനായി പകല്‍ സമയത്ത് ജനാല തുറക്കാതിരിക്കുക. അതുപോലെ, കര്‍ട്ടന്‍ ഇട്ട് മൂടി ഇടണം. ജനാലയില്‍ സൂര്യപ്രകാശം കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ കൂളര്‍ ഗ്ലാസ്സ് ഒട്ടിക്കുന്നതും ഗുണം ചെയ്യും. രാവിലെ അഞ്ചു മണിക്കും എട്ടു മണിക്കും ഇടയിലും, വൈകിട്ട് ഏഴിനും പത്തിനും ഇടയിലും ആണ് തണുത്തകാറ്റ് കൂടുതല്‍ ലഭിക്കുന്നത്. ഈ സമയമാണ് ക്രോസ് വെന്‍റ്റിലെഷന്‍ ഏറ്റവും ഫലപ്രദമാകുക. രാവിലെ തന്നെ ജനാല തുറന്നിടുകയാണ് നമ്മളില്‍ കൂടുതല്‍ പേരും ചെയ്യുന്നത്. രാത്രിയില്‍ അടച്ചിടുകയും ചെയ്യും. വീടിനുള്ളിലെ തണുപ്പ് നിലനില്‍ക്കാല്‍ പകല്‍സമയം ജനാല തുറന്നിടരുത്. പകല്‍ ജനാല തുറന്നിടുന്നത് ചൂട് അകത്തേയ്ക്ക് കയറുന്നതിനും വീടിനുള്ളിലെ വസ്തുക്കളും ചൂടാക്കുന്നതിനും കാരണമാകും.

രാത്രി ജനാല തുറന്നിടാന്‍ ശ്രദ്ധിക്കണം. തണുത്ത വായു വീടിനുള്ളിലേയ്ക്ക് കയറാന്‍ ഗുണം ചെയ്യും. ടേബിള്‍ഫാന്‍ ജനാലയുടെ അരികില്‍ വെക്കാന്‍ ശ്രദ്ധിക്കാം. ഇത് റൂമിനുള്ളിലെ ചൂട് വായു പുറത്തേയ്ക്ക് പോകാന്‍ സഹായിക്കും. സീലിങ് ഫാന്‍ മീഡിയം സ്പീഡില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മുറിയില്‍ ബക്കറ്റില്‍ വെള്ളം പിടിച്ചുവെക്കാം. രാത്രിയില്‍ മുറിയുടെ തറ തുടച്ചിടുന്നതും തണുപ്പ് പ്രദാനം ചെയ്യും. ഒരു ടേബിള്‍ ഫാന്‍, ഒരു സ്റ്റീല്‍ പാത്രം, കുറച്ചു ഐസ് ക്യൂബുകള്‍. ഇത്രയും ഉണ്ടെങ്കില്‍ വീടിനുള്ളിലെ ചൂടൊന്നു കുറയ്ക്കാന്‍ സാധിക്കും. ഫാനിനു മുന്‍പിലായി ഈ പാത്രം വെച്ച ശേഷം ഫാന്‍ പ്രവര്‍ത്തിപ്പിക്കാം. അതോടെ ഐസ് ഉരുകാനും ഫാനിന്റെ കാറ്റിനു നല്ല കുളിര്‍മ്മ ഉണ്ടാകാനും തുടങ്ങും.

ഉള്ളിൽ ഇന്റീരിയർ പ്ലാന്റ്സ് വയ്ക്കാം. അന്തരീക്ഷം തണുപ്പിക്കാൻ ചെടികൾക്കു കഴിയും. ടെറസ് ഗാർഡൻ വീടിനുള്ളിലേക്ക് ചൂട് കടക്കുന്നത് തടയും. ശരിയായ രീതിയിൽ വാട്ടർപ്രൂഫിങ് സംവിധാനങ്ങൾ ഒരുക്കി ജിയോ ബ്ലാങ്കറ്റ് വിരിച്ച ശേഷം വേണം ടെറസിൽ മണ്ണ് നിറയ്ക്കാനും ചെടികളും പച്ചക്കറികളും നടാനും. ഇതിന് വിദഗ്ധരുടെ സഹായം തേടാം. വേനൽക്കാലത്ത് ടെറസിൽ നേരിട്ട് വെയിലടിക്കാതിരിക്കാൻ തെങ്ങോല, വൈക്കോൽ, പുല്ല് തുടങ്ങിയവ നിരത്താം. ടെറസിൽ ടാർപോളിൻ ഷീറ്റ് വിരിച്ച ശേഷം വെള്ളം കെട്ടിനിർത്തുന്നത് പലരും പരീക്ഷിച്ചു വി‌ജയം കണ്ടിട്ടുള്ള മാർഗമാണ്. മേൽക്കൂരയിലും ചുമരിലും നേരിട്ട് വെയിലടിക്കുന്നത് തടയുന്നതുപോലെ മരങ്ങൾ വളർത്തുകയാണ് ചൂട് കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമാർഗങ്ങളിലൊന്ന്. തെക്കുപടിഞ്ഞാറുഭാഗത്ത് ഇടതൂർന്ന ഇലകളുള്ള ചെടികളും മരങ്ങളും വളർത്താം. ടെറസ് കഴുകി വൃത്തിയാക്കി പായലും ചെളിയുമെല്ലാം മാറ്റിയ ശേഷം വൈറ്റ് സിമന്റ് അടിക്കുന്നതും ചൂട് കുറയ്ക്കും. ചൂല് ഉപയോഗിച്ച് എളുപ്പത്തിൽ വൈറ്റ് സിമന്റ് തേച്ചുപിടിപ്പിക്കാം. ടെറസിൽ അടിക്കാനുള്ള ഹീറ്റ് റിഫ്ലക്ടീവ് പെയിന്റുകൾ വിപണിയിൽ ലഭ്യമാണ്. ഇത് ചൂട് പ്രതിഫലിപ്പിക്കുകയും ചൂട് കുറയ്ക്കുകയും ചെയ്യും. ഇതു വീട്ടുകാർക്കു തന്നെ അടിക്കാം.

മണി പ്ലാന്റുകള്‍, ചെറുവള്ളിപടര്‍പ്പുകള്‍ ഒക്കെ വയ്ക്കുന്നത് ചൂടിനെ കുറയ്ക്കാന്‍ സഹായിക്കും. വീടിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ചെടികള്‍ കൂടുതല്‍ വെയ്ക്കുന്നത് സൂര്യപ്രകാശം നേരിട്ട് കടക്കുന്നതിനെ തടുക്കും. ജനലിന്റെ വശത്ത് വയ്ക്കുന്ന വിന്‍ഡോ പ്ലാന്റുകള്‍ക്ക് ഇന്ന് ഏറെ ആവശ്യക്കാരുണ്ട്. ഇത് വീട്ടിനുള്ളിലെ ഹുമിഡിറ്റി ക്രമപ്പെടുത്തും. ഫ്ലവര്‍ വെയിസുകളില്‍ കൃത്രിമ പൂക്കള്‍ക്ക് പകരം നല്ല തണുത്ത വെള്ളം നിറച്ച ശേഷം പൂക്കളും ഇലകളും ഇട്ടു നോക്കൂ.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആവശ്യം ഇല്ലാത്തപോള്‍ പ്ലഗ് ഊരിയിടുക. ഇല്ലാത്ത പക്ഷം ഇവ സദാനേരവും ചൂട് പുറംതള്ളികൊണ്ടിരിക്കും. തുണികള്‍ തേക്കുന്നതും, പാചകം ചെയ്യുന്നതുമെല്ലാം ചൂട് കാലത്ത് വൈകുന്നേരങ്ങളില്‍ കഴിവതും ചെയ്യാം. വീട്ടിനുള്ളില്‍ ആവശ്യമില്ലാതെ ലൈറ്റുകള്‍ കഴിവതും ഓഫാക്കിയിടുക. ഇത് ചൂട് കൂടാന്‍ കാരണമാകും. LED അല്ലെങ്കില്‍ CFL ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

എല്ലാവരും ചൂട് കൂടുന്നതനനുസരിച്ച് എസി ഉപയോഗിക്കാനും തണുത്തവെള്ളം കുടിക്കാനും ആരംഭിക്കും. എന്നാല്‍, എസി ചൂട് കുറയ്ക്കുമെങ്കിലും പെട്ടെന്ന് എസിയില്‍ നിന്ന് പുറത്തേക്ക് വന്നാല്‍, പെട്ടെന്ന് നിര്‍ജലീകരണം സംഭവിക്കുന്നതനും ശരീരം ക്ഷീണച്ച് പോകുന്നതിനും കാരണമാകുന്നു. ചിലര്‍ ഓഫീസില്‍ എസിയില്‍ ഇരിക്കും. എന്നാല്‍, പോകുന്നത് ബസില്‍ ആയിരിക്കും. അപ്പോള്‍ പുറത്തെ കാലാവസ്ഥയിലേയ്ക്ക് ഇറങ്ങുന്നു. അല്ലെങ്കില്‍ ഫുഡ് കഴിക്കാനായലും പുറത്തേക്ക് ഇറങ്ങുന്നു. ഈ കുറഞ്ഞ സമയത്തില്‍ തന്നെ ശരീരത്തില്‍ നല്ലപോലെ നിര്‍ജലീകരണം സംഭവിക്കും. അതിനാല്‍, റസ്റ്ററന്റില്‍ പോയാലും എസി റൂം ഒഴിവാക്കുക. സാധാ ഫാനിന്റെ ചുവട്ടില്‍ ഇരിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. എസി പോലെ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് കുറയ്ക്കുന്നതും നല്ലതാണ്. ഇത് ദാഹം കൂട്ടുന്നതിനേ ഉപകരിക്കൂ. ചൂട് വെള്ളം, അല്ലെങ്കില്‍ സാധാ വെള്ളം കുടിക്കാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം9 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം11 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം11 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം11 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം14 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം15 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം16 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം19 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം19 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version