Connect with us

രാജ്യാന്തരം

അടിയന്തര ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാൻ യുഎയിലുള്ളവർക്ക് പ്രത്യേക നിർദ്ദേശം

Published

on

20240416 155122.jpg

ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടാകുകയും റോഡുകൾ തകർന്നതിന്റെയും പശ്ചാത്തലത്തിൽ യുഎഇയിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശവുമായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ). എല്ലാവരോടും താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് എൻസിഇഎംഎ നിർദ്ദേശത്തിൽ പറയുന്നത്.

വെള്ളപ്പൊക്ക സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകലെയുള്ളതും സുരക്ഷിതവും ഉയർന്നതുമായ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും അതോറിറ്റി നിർദ്ദേശിക്കുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ എല്ലാം ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. സർക്കാർ ജീവനക്കാരോട് ചൊവ്വാഴ്ച്ചയും ബുധനാഴ്ചയും വർക്ക് ഫ്രം ഹോമിൽ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.

യുഎഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും കാണാം. ചിലയിടങ്ങളിൽ ഭീമാകാരമായ ആലിപ്പഴം വർഷിച്ചതോടെ വാഹനത്തിന്റെ ചില്ലുകൾ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. മഴയെ തുടർന്ന് വൈദ്യുതിയുടെ വിതരണവും തടസപ്പെട്ടിട്ടുണ്ട്,

രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. മാർച്ചിലും യുഎഇയിലുള്ളവരോട് താമസസ്ഥലത്ത് തന്നെ തുടരാൻ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതോടൊപ്പം മലയോര പ്രദേശങ്ങളിൽ വാഹനം ഓടിച്ച് പോകുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version