Connect with us

കേരളം

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

Published

on

20240423 070036.jpg

തൃശൂര്‍ മാപ്രാണത്ത് ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി. മാപ്രാണം ബസ് സ്റ്റോപ്പിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് സംഭവം. ബാങ്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ബാങ്കിലെ ലോക്കര്‍ മുറിയിൽ ജീവനക്കാരായ മൂന്ന് സ്ത്രീകളാണ് ബോധരഹിതരായി കിടക്കുന്നത് സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ആറ് മണിയായിട്ടും ഇവര്‍ പുറത്തേക്ക് വരാത്തതിനാല്‍ ലോക്കര്‍ മുറിയിലേക്ക് ചെന്നുനോക്കിയപ്പോഴാണ് ഇവര്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്. പിന്നീട് മൂന്നുപേരെയും ഇരിഞ്ഞാലക്കുടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ബാങ്കില്‍ ഏറെ നേരം വൈദ്യുതി ഉണ്ടായിരുന്നില്ല. ജനറേറ്ററിലാണ് മൂന്ന് മണിക്കൂറോളം ബാങ്ക് പ്രവര്‍ത്തിച്ചത്. ഈ സമയത്ത് ജനറേറ്റര്‍ മുറിയുടെ ജനല്‍ ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകയായിരുന്നു. ജനറേറ്ററില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടതാകാം ജീവനക്കാര്‍ ബോധരഹിതരാകാന്‍ കാരണമെന്നാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്. അട്ടിമറിയുണ്ടായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം9 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം9 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം9 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം12 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം13 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം13 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം17 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം17 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version