Connect with us

രാജ്യാന്തരം

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നാല് മലയാളികൾ; പതിനേഴ് ഇന്ത്യക്കാർ

Published

on

msc ship iran

ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്ത ഇസ്രയേലിൻ്റെ എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പലിൽ നാല് മലയാളി ജീവനക്കാരും. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരൻ ശ്യാംനാഥിൻ്റെ പിതാവ് വിശ്വനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിലെ സർക്കാർ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ശ്യാംനാഥിന്റെ പിതാവ് പറയുന്നു.

ഒരു വയനാട് സ്വദേശിയും പാലക്കാട് സ്വദേശിയും കപ്പലിലുണ്ട്. കപ്പലിലെ സെക്കൻഡ് എഞ്ചിനിയറാണ് ശ്യാംനാഥ്. പത്ത് വർഷമായി ശ്യാംനാഥ് എം എസ് സി കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. കപ്പൽ പിടിച്ചെടുത്ത കാര്യം ഷിപ്പിങ് കമ്പനി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് വെളളിപറമ്പ് സ്വദേശിയാണ് ശ്യാംനാഥ്.

25 അംഗങ്ങളാണ് കപ്പലിലുള്ളത്. ഇതിൽ പതിനേഴ് പേരും ഇന്ത്യക്കാരാണ്. സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെട്ടു വരികയാണ്. ടെഹ്‌റാനിലും ദില്ലിയിലും നീക്കങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിന് സമീപത്തുവെച്ച് ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് ചരക്ക് കപ്പൽ പിടിച്ചെടുത്തത്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, നേരത്തെയുള്ള മോചനം എന്നിവ ഉറപ്പാക്കാൻ ഇറാൻ വിദേശ കാര്യമന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

ഹോർമുസ് കടലിടുക്കിന് സമീപത്തുവെച്ചാണ് കപ്പൽ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈ നാവികസേന തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇസ്രയേലിൻ്റെ ‘എംഎസ്‌സി ഏരീസ്’ എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. നിലവിൽ കപ്പൽ പ്രാദേശിക സമുദ്രത്തിലേക്ക് തിരിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version