കേരളം
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി, ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവ്
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ അഞ്ചു ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ വെള്ളക്കരം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
വെള്ളക്കരം കൂട്ടണമെന്ന് പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റി നേരത്തെ ശുപാർശ ചെയതിരുന്നു. ജലവിതരണത്തിനായി ചെലവാകുന്ന തുകയെങ്കിലും തിരികെ കിട്ടുന്ന തരത്തിൽ വെള്ളക്കരം വർധിപ്പിക്കണമെന്നായിരുന്നു പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റിയുടെ ശുപാർശ.
ഒരു മാസം മുൻപായിരുന്നു കമ്മിറ്റി സർക്കാരിന് ശുപാർശ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിസ്ഥാന നിരക്കിൽ നിന്നും അഞ്ചു ശതമാനം വർധന വരുത്തി സർക്കാർ ഉത്തരവിറക്കിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement