Connect with us

കേരളം

അരിക്കൊമ്പന്റെ സഞ്ചാരപാത നഷ്ടമായി; റേഡിയോ സിഗ്നല്‍ ലഭിക്കുന്നില്ല; പരിശോധിക്കാന്‍ വനംവകുപ്പ്

Published

on

വ്യാഴാഴ്ച രാത്രി മുതല്‍ അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്നും അവസാനമായി സിഗ്നല്‍ ലഭിച്ചത് കോതായാര്‍ വനമേഖലയില്‍ നിന്നാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന ഉള്‍വനത്തില്‍ കയറിയത് കൊണ്ടാവാം സിഗ്നല്‍ ലഭിക്കാത്തതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ പരിശോധന നടത്തുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. അതിനിടെ ഇന്നലെ രാത്രി മുതല്‍ ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കാതെയായി. അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് കയറിയതുകൊണ്ടാവാം സിഗ്നല്‍ നഷ്ടപ്പെട്ടത് എന്നതാണ് വനംവകുപ്പിന്റെ നിഗമനം. അന്‍പതംഗ ഉദ്യോഗസ്ഥര്‍ കാടിനുള്ളില്‍ പരിശോധന തുടരുകയാണ്.

അപ്പര്‍ കോതയാറില്‍ നിന്നു നെയ്യാര്‍ വനമേഖലയിലേക്കു 130 കിലോമീറ്റര്‍ ദൂരമേയുള്ളു. അതിനാല്‍ ആന കേരള അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്തേക്ക് സഞ്ചരിച്ചതായും സംശയങ്ങളുണ്ട്. നെയ്യാര്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

cybercrime.jpg cybercrime.jpg
കേരളം2 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

വിനോദം

പ്രവാസി വാർത്തകൾ