തൃശ്ശൂർ കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) നെയാണ് വീട്ടിലെ കിണറ്റിൽ...
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. തിരുനെല്‍വേലി-...
രാജ്യം കണ്ട മികച്ച അഭിനയ പ്രതിഭകളിലൊന്നായ തിലകൻ വിടവാങ്ങിയിട്ട് ഇന്നു പതിനൊന്നു വർഷം. മലയാളികളുടെ എക്കാലത്തെയും പ്രിയ മഹാനടൻ തിലകന്റെ 11-ാo ചരമദിനം, തിലകൻ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്ച ആചരിക്കും. ഉച്ചക്ക് രണ്ടിന്...
മിക്ക കറികളിലും നാം ഉപയോഗിച്ച് വരുന്ന ചേരുവകയാണ് പുളി. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലുമെല്ലാം തന്നെ പുളി വിവിധ രോഗങ്ങൾക്ക് പരിഹാരമായി ഉപയോഗിച്ച് വരുന്നു. പുളിയിട്ട് തിളപ്പിച്ച വെള്ളം പല ജീവിത ശൈലീ രോഗങ്ങൾക്കും പരിഹാരമാണ്.പലവിധ പോഷകങ്ങൾ അടങ്ങിയതാണ്...
സംസ്ഥാനത്ത് പകർച്ചനി ബാധിച്ച് രണ്ട് പേർ മരിച്ചു. പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്നും കുറവുണ്ടായിട്ടില്ല.ഇന്ന് 8252 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഇന്ന് 57 പേർക്ക് ഡെങ്കിപ്പനിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.ഏറ്റവും കൂടുതൽ...
പാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും, തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താൻ വിജയിക്കുമെന്നും കോൺഗ്രസ് എംപി ശശി തരൂർ. മുസ്ലിംലീഗ് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ നിന്ന് ഏത് ഉന്നതൻ മത്സരിച്ചാലും തിരുവനന്തപുരത്തുകാർക്ക് എന്ത് വേണം...
കഴിഞ്ഞ 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വെന്റിലേറ്ററിലായിരുന്ന 9 വയസുകാരന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ഇതുവരെ 1106 സാമ്പിളുകൾ പരിശോധിച്ചു. 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. കോഴിക്കോട് തുടർന്നും വിവിധ...
സംസ്ഥാനത്ത് ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമശൃംഖലകളിലൂടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു...
ശ്രീരാമന്റെ ജീവിതത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കാനായി രാജ്യമൊട്ടാകെ ശ്രീരാമ സ്തംഭം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങളാകും സ്ഥാപിക്കുക.വനത്തിലേക്കുള്ള യാത്രയ്ക്കിടെ രാമൻ സന്ദർശിച്ച എല്ലാ സ്ഥലങ്ങളെയുമാകും...
വിരമിച്ച ചീഫ് സെക്രട്ടറിക്ക് ശമ്പളത്തിനൊപ്പം പെൻഷനും വാങ്ങാൻ അനുമതി നൽകിയത് ചട്ടലംഘിച്ച്. ഓൾ ഇന്ത്യാ സർവീസ് ചട്ടം ലംഘിച്ചാണ് മുൻ ചീഫ് സെക്രട്ടറി വി പി ജോയിക്ക് ഇളവ് നൽകിയത്. ചട്ടത്തിലെ 4 (2) വകുപ്പ്...
തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തിലെ വൽസാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു അപകടം. ഉച്ചയ്ക്ക് 2...
സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 ബി.എസ്.സി നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകൾക്കും ആരോഗ്യ...
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മണ്ഡല പര്യടനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് കെഎസ്ആര്‍ടിസി നല്‍കും. പുതിയ ബസുകളില്‍ ഒന്ന് രൂപമാറ്റം വരുത്തിയാകും ഉപയോഗിക്കുക. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാവും ബസില്‍ മാറ്റം വരുത്തുക....
സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്. കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളത്....
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ 26ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 1.30 വരെ പ്രമുഖ...
ഇത്തവണത്തെ കേരള സർക്കാരിന്റെ ഓണം ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾക്കാണ്. 25 കോടിയുടെ ബമ്പർ അടിച്ചതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് നാല് പേരും. അസുഖ ബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന്...
പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്സ്പോട്ടുകള്‍ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഈ മാസം മാത്രം ഇതുവരെ 23 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു....
സംസാരിച്ച് കഴിയും മുൻപ് അനൗൺസ്മെന്റ്, ക്ഷുപിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ...
കൊച്ചിയിൽ ശക്തമായ മഴ. ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. റോഡിലെ വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാരെല്ലാം ദുരിതത്തിലായി.സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്....
അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകൾ പൂട്ടും. ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്സൈറ്റുകൾ നിരോധിക്കാൻ സൈബർ ഓപ്പറേഷൻസ് വകുപ്പ് നോട്ടീസ് നൽകി. ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ എളുപ്പമാകും. ഒക്ടോബർ രണ്ട് മുതൽ ഡിജിയാത്ര സംവിധാനം ഔദ്യോഗികമായി ആരംഭിക്കുന്നതോടെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെക്ക് ഇൻ കുടുതൽ കാര്യക്ഷമവും സുഗമവുമാകും. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ...
സ്വർണവിലയിൽ ഇന്ന് നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5495 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,960 രൂപയായി. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു....
നാളെ കഴക്കൂട്ടം – കോവളം ബൈപ്പാസിൽ ഗതാഗത നിയന്ത്രണം. കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക...
സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. എന്നാൽ ജില്ലകളിൽ പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽ...
വിവിധ കറികളിൽ നാം ഉപയോഗിച്ച് രണ്ട് ഭക്ഷണ ചേരുവകളാണ് മല്ലിയിലയും പുതിനയിലയും. പാനീയങ്ങൾ, സലാഡുകൾ, രുചികരമായ വിഭവങ്ങൾ എന്നിവയിലെല്ലാം ഇവ ഉപയോഗിച്ച് വരുന്നു. പുതിനയിലകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന അവശ്യ എണ്ണയും മെന്തോളുമെല്ലാം മൗത്ത് ഫ്രെഷനറുകൾ, പാനീയങ്ങൾ,...
ആലുവ താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം. ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലാസീമിയ രോഗിക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചതിൽ പരാതി ഉയർന്നതോടെയാണ് ആവശ്യം ശക്തമാകുന്നത്....
കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തിയതിന് പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. 50 കുപ്പി മദ്യമാണ് കോളജ് ടൂർ ബസിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ്...
കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. നിലമേൽ മാറ്റപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ +1, +2 വിദ്യാർഥികളാണ് ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം സ്കൂളിന് വെളിയിൽ വെച്ച്...
കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നാടിന്റെ വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ വികസനമുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന കാര്യമാണ് പൊതുഗതാഗത രംഗത്തിന്റെ വളര്‍ച്ച. സര്‍വ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കൊവിഡ് മഹാമാരി...
മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റിയാണ് പരാതി നൽകിയത്. പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ....
കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്കു നേരെ കൈയ്യേറ്റ ശ്രമവും വാക്കേറ്റവും നടത്തി മദ്യപ സംഘം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. മുറിയാത്തോട് സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുളള ആറംഗസംഘമാണ് അക്രമാസക്തരായത്. ഇവർക്കെതിരെ തളിപറമ്പ് പൊലീസ്...
ഗജകേസരിപ്പട്ടം നേടിയ മലയാലപ്പുഴ രാജന്റെ, സസ്പെൻഷനിൽ ആയിരുന്ന ഒന്നാം പാപ്പാന് മുതുകുളം മനീഷിനെ തിരിച്ചെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഒന്നാം പാപ്പാൻ ഇല്ലാത്തതിനാൽ മദപ്പാടിലുള്ള മലയാലപ്പുഴ രാജന് ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. വിഷയത്തിൽ മലയാലപ്പുഴ...
കൊല്ലത്ത് മദ്യത്തിന് പകരം കോള നൽകി മദ്യപാനികളെ പറ്റിച്ചയാൾ പിടിയിൽ. മദ്യക്കുപ്പിയിൽ കോള നിറച്ച് നല്‍കിയായിരുന്നു തട്ടിപ്പ്. ചങ്ങന്‍കുളങ്ങര സ്വദേശി സതീഷ് കുമാർ എന്നയാളാണ് പിടിയിലായത്. രാത്രിയിലും തിരക്കേറിയ മറ്റ് സമയങ്ങളിലും വിദഗ്ധമായാണ് മദ്യപാനികളെ ഇയാൾ...
തെരുവ് നായ്ക്കളുടെ ആക്രമണം ചെന്നിത്തലയിലും വർധിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍. ചെന്നിത്തല നവോദയ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം മൂന്നോളം പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. നവോദയ സ്കൂളിന് കിഴക്കുവശം ഒരിപ്രം ശിവകൃപയിൽ മണിക്കുട്ടനു(63)നേരെ...
അട്ടപ്പാടി മധു കേസിൽ ഡോ. കെ.പി സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മരിച്ച മധുവിന്റെ കുടുംബം. കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്നാരോപിച്ച് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകി. പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 347 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
കോഴിക്കോട് കോടഞ്ചേരിയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉറങ്ങാന്‍ കിടന്ന 18 കാരിയായ യുവതിയെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പാത്തിപ്പാറ ആദിവാസി കോളനിയിലെ...
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. താരത്തെ അറിയിക്കാതെയായിരുന്നു നിയമനമെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിൽ സ്ഥാനാർത്ഥിയായി ബിജെപി അനൗദ്യോഗികമായി അദ്ദേഹത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ...
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ...
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ഇന്നലെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയായിരുന്നു. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളിൽ മൂന്നു മണിക്കൂറോളം അതിശക്തമായിരുന്നു മഴ. ഇതിനെ തുടർന്ന് മീനച്ചിലാറിൽ...
മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണനാ...
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ കമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള 6, 6 ബി ഫോമുകളില്‍ മാറ്റം വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള...
ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ...
കേരളത്തിലെത്തിയ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്നാണ് ട്രയല്‍ റണ്‍ തുടങ്ങുക. ഇന്നലെ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി പതിനൊന്ന്...
തൃശൂർ മണ്ണുത്തിയിൽ മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് കൊട്ടേക്കാടൻ ജോൺസൺ(68) മരിച്ചു. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്നു ഇയാൾ ഗവ. മെഡിക്കൽ കോളജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ 14നാണ് ഇയാൾ മകനേയും കുടുംബത്തേയും...
താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ച കേസില്‍ വിചാരണ വേളയില്‍ കൂറുമാറിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്. കേസിന്റെ വിചാരണ വേളയില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ.കെ.രാജീവന്,...
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരത്ത് എത്തി. പുലർച്ചെ 4.30 ന് ആണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർകോട് നിന്നാകും രണ്ടാമത്തെ വന്ദേ ഭാരതിന്റെ ഉദ്ഘാടന...
ഓണം ബമ്പര്‍ തമിഴ്മണ്ണിലേക്ക്. തിരുപ്പൂര്‍ സ്വദേശികളാണ് 25 കോടിയുടെ ഭാഗ്യം സ്വന്തമാക്കിയത്. തിരുപ്പൂര്‍ സ്വദേശികളായ നടരാജന്, തങ്കരാജ്, തങ്കസ്വാമി, സ്വാമിനാഥന് എന്നീ നാലുപേരാണ് 25 കോടി നേടിയത്. ഇതില്‍ അന്നൂര്‍ സ്വദേശി നടരാജന്റെ ആശുപത്രി ആവശ്യാര്‍ത്ഥം...
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കരട്) മന്ത്രി വി ശിവന്‍കുട്ടി പ്രസിദ്ധീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐഎഎസിന് കൈമാറിയാണ് ചട്ടക്കൂട് പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പുസ്തകങ്ങളും തയ്യാറാക്കുമെന്ന്...
മുഖ്യമന്ത്രി പിണറായി വിജയൻ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലില്‍ ജോയിൻ ചെയ്യാനാകും. 2500ഓളം ഫോളവേഴ്സാണ് നിലവില്‍ മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലിന് വന്നിട്ടുള്ളത്. ചാനല്‍ പിന്തുടരൂ...