കേരളം
ഡെങ്കിപ്പനി: പത്തനംതിട്ടയില്‍ 14 ഹോട്സ്പോട്ടുകള്‍
പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്സ്പോട്ടുകള്‍ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഈ മാസം മാത്രം ഇതുവരെ 23 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 120 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പത്തനംതിട്ട – വാര്‍ഡ് 5, 7, 10, 12, 23 28. ചന്ദനപ്പള്ളി – വാര്‍ഡ് 1, 12, 14, 16. അടൂര്‍ – വാര്‍ഡ് 25. റാന്നി – ചേത്തക്കല്‍. പ്രമാടം – വാര്‍ഡ് 3,9,17. ചെറുകോല്‍ – വാര്‍ഡ് 4. ഏറത്ത് – വാര്‍ഡ് 2, 10, 13. തിരുവല്ല- വാര്‍ഡ് 11. ഇലന്തൂര്‍ – വാര്‍ഡ് 4,7,12. ഏനാദിമംഗലം – വാര്‍ഡ് 23, 28. കോന്നി -വാര്‍ഡ് 12, 16. പന്തളം – വാര്‍ഡ് 17, 21. വള്ളിക്കോട് – വാര്‍ഡ് 6. തിരുവല്ല – വാര്‍ഡ് 1.
ആഴ്ചതോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക. ഇതോടൊപ്പം വ്യക്തി സുരക്ഷാമാര്‍ഗങ്ങളും പാലിക്കുക. വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍ പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, റെഫ്രിജറേറ്ററിന്റെ അടിഭാഗത്തെ ട്രേ, ടയറുകള്‍, ടാര്‍പാളിന്‍ ഷീറ്റുകള്‍, വീടിന്റെ ടെറസ്, സണ്‍ഷേഡ്, പാത്തികള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പ്രധാനമായും ഇവ മുട്ടയിട്ട് പെരുകുന്നത്.