കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന വിധത്തെ വിമര്‍ശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കേന്ദ്രത്തിന്റെ വാക്സിന് നയം വാക്സിന് നിര്‍മാതാക്കള്‍ക്ക് വന്‍ നേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്നും ലാഭമുണ്ടാക്കാനുള്ള അവസരമായി കേന്ദ്രം ഈ പ്രതിസന്ധിയെ...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെ ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.നിയന്ത്രണങ്ങള്‍...
കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999,...
18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൂടി വാക്സിനേഷൻ ആരംഭിച്ചതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് വർധിക്കും എന്നത് ഏറെക്കുറെ ഉറപ്പാണ്. തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രം ഏതെന്നറിയാതെ അകലെയുള്ള കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് അബദ്ധം പറ്റുന്നവരും ഉണ്ട്. ഗൂഗിൾ...
സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ള എല്ലാവര്ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാക്സിനേഷന് സെന്ററുകളില്‍ സെഷന് ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇതിനായി...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം ലിറ്റില്‍ ഫ്ളവര്‍...
സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്കുന്ന നിര്‍ദ്ദേശം. എട്ടിന...
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണം ഊർജ്ജിതമാകുന്നു . പണം നഷ്ടപ്പെട്ട ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തകനെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരാതിയിൽ ഉള്ളതിനേക്കാൾ പണം പിടിച്ചെടുത്തിട്ടുണ്ടെന്നും റൂറൽ എസ് പി വ്യക്തമാക്കി. പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്ത്...
സാമ്പത്തികത്തട്ടിപ്പിൽ സനു മോഹനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൊല്ലുന്നതിന് മുൻപ് മകളോട് അത് പറഞ്ഞിരുന്നു എന്നാണ് സനു മോഹൻ പറയുന്നത്. ‘നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോൾ വൈഗ എതിർത്തില്ല. അമ്മ...
രണ്ടാംഡോസ് വാക്സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമില്ല. സ്പോട്ട് അലോട്ട്മെന്റുകള്‍ വഴി വാക്സിന് നല്‍കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. രണ്ടാം ഡോസ് വാക്സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍...
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയില്‍ ജനനം.എടക്കര ഗവൺമെന്റ്...
കൊവിൻ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് 18 വയസ് കഴിഞ്ഞവരുടെ കൊവിഡ് വാക്സീൻ രജിസ്ട്രേഷൻ തുടങ്ങി. നാല് മണിയോടെയാണ് കൊവിൻ ആപ്പ് പ്രവർത്തനരഹിതമായത്. കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. അഡീഷണല്‍ എസ്പിമാര്‍ക്കായിരിക്കും സ്ക്വാഡിന്റെ ചുമതല. വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, ചന്ത, ബസ് സ്റ്റാന്റ്, റെയില്‍വേ...
അടിയന്തിരഘട്ടങ്ങളിൽ ബന്ധപ്പെടാനുളള നമ്പരായ 112 ൽ ഇനിമുതൽ റെയിൽവേ പോലീസ് സേവനങ്ങളും. പ്ലാറ്റ്ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായത്തിനായി 112 ൽ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. രാജ്യവ്യാപക ഏകീകൃത നമ്പരായ 112...
വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണ്. കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന ഉചിതമായ കാര്യം. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണം. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടും. കാസർകോട് ജില്ലയിൽ...
കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422,...
സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ, വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമാർ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട്...
18 വയസിനുള്ളവരുടെ വാക്സീനേഷനായുള്ള രജിസ്ട്രേഷൻ തുടങ്ങിയതിന് പിന്നാലെ കൊവിൻ പോർട്ടൽ പ്രവർത്തനം തടസപ്പെട്ടു. ആരോഗ്യസേതു ആപ്പ് വഴിയും ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കൂടുതൽ പേർ രജിസ്ട്രേഷനായി സൈറ്റിലെത്തിയതവാം കാരണം. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം...
കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ തയ്യാറെടുത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന. കേരളാ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ, തിരുവനന്തപുരം ശാഖയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 100 ഡോക്ടർമാർക്ക് ഗുരുതര കൊവിഡ് രോഗികളുടെ...
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച തീരുമാനം ഹൈക്കോടതി ശരിവെച്ചു. മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിനെതിരായ ഹർജികൾ കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്ക് മാനേജിങ്...
സംസ്ഥാനത്ത് വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് മന്ത്രിമാർ. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം വാക്സിൻ ചാലഞ്ചിന് നൽകും. മാത്രമല്ല ജനങ്ങൾക്ക് വാക്സിന് സൗജന്യമാക്കണമെന്ന് സുപ്രീംകോടതിയില്‍ സർക്കാർ നിലപാടറിയിക്കും. അതേസമയം കൊവിഡ് പ്രതിരോധത്തിന് വാക്സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ...
ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഡബിൾ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധാഭിപ്രായം. മുഖ്യമന്ത്രിയും ഇക്കാര്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിരുന്നു. ഇത്തരത്തിൽ ഡബിൾ മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം . ഒന്നിന്...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ പദ്ധതിക്കായി ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നൽകി. 70 ലക്ഷം ഡോസ് കൊവിഷീൽഡും 30 ലക്ഷം ഡോസ് കൊവാക്സിനും വാങ്ങാനാണ്...
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം പരിഗണിച്ച് പുതിയ തീരുമാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള ജില്ലകളിൽ ലോക്ക്ഡൗണിന് സാധ്യത. ടിപിആര്‍ 15 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രം ജില്ലകള്‍ പൂര്‍ണമായും...
കൊവിഡിന്റെ രണ്ടാംതരംഗത്തിൽ 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. വൈകീട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും. മെയ് മാസം ഒന്നാം തിയ്യതി മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സീന്...
സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. സംസ്ഥാനത്ത് പ്രതിദിനമുള്ള ഓക്സിജന്റെ...
കൊവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ. കൊവിഡ് രോഗികളുടെ ചികിത്സ ലക്ഷ്യമിട്ട് 4000 കൊവിഡ് കെയര്‍ കോച്ചുകള്‍ നിര്‍മ്മിച്ചതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 4000 കോച്ചുകളിലായി 64000 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് ചികിത്സയ്ക്കായി വിവിധ...
ജനിതക വ്യതിയാനം വന്ന വൈറസിനെതിരെ വാക്സിനുകൾക്ക് പ്രതിരോധം തീർക്കാനാവില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടന്റെ വകഭേദത്തിന് മാത്രമാണ് അൽപ്പമെങ്കിലും വാക്സിനെ ചെറുക്കാൻ കഴിവുള്ളത്. ബാക്കി എല്ലാത്തരം വൈറസ്...
കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591,...
ആരോഗ്യ മന്ത്രി ശൈലജ ഇടപെട്ടതിനെ തുടര്‍ന്ന് പാവപ്പെട്ടവർക്ക് ആസ്റ്റര്‍ മിംസില്‍ കുറഞ്ഞ ചെലവില്‍ ചികിത്സ. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കാണ് ഇവിടെ ചികിത്സ ലഭിക്കുക. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ...
സോളാർ തട്ടിപ്പ് കേസിൽ സരിതയ്ക്ക് ആറുവർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. 40,000 രൂപ പിഴയും സരിത അടയ്ക്കണം. സോളാർ പാനൽ സ്ഥാപിക്കാൻ 42.70...
വയനാട്ടിൽ ഷിഗല്ലയും കുരങ്ങുപനിക്കും പിന്നാലെ കൊവിഡും വ്യാപിക്കുന്ന സാഹചര്യത്തിൽ ആദിവാസി മേഖലയെ രക്ഷിക്കാൻ പ്രത്യേക ‘ഊരുരക്ഷ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ‘ഊരുരക്ഷ’ എന്നപേരില്‍ മിക്കിയിടത്തും രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്. ഷിഗല്ലയും കുരങ്ങുപനിയും...
ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ റൂം ഐസൊലേഷനാണ്...
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സിപിഎം നേതാവ് എ.എന്‍. ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നേടിയെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി. മെയ് ഏഴ് വരെ തസ്തികയിലേക്ക് സ്ഥിര നിയമനം നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കി. സര്‍വ്വകലാശാല എച്ച് ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ്...
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ സുപ്രീംകോടതി അനുമതി. ഓക്സിജൻ ഉത്പാദനം അനുവദിക്കും.അഞ്ചംഗ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും പ്ലാന്റ് തുറക്കുക. 1050 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടികാട്ടി...
ഓൺലൈനിൽ ബുക്ക് ചെയ്താൽ മദ്യം വീട്ടിലെത്തിക്കുന്ന സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇപ്പോൾ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും അതെല്ലാം സർക്കാർ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ബെവ്ക്യു ആപ്പിന്റെ കാര്യത്തിലും...
കേരളത്തില്‍ 10 ജില്ലകളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ ഇന്ത്യൻ വേരിയന്റ് ബി വണ്‍ 617 കണ്ടെത്തി. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം ഉണ്ടായത് കഴിഞ്ഞ...
വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനത്തിന് വിലക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് വിലക്ക് ഏർപ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ കമ്മീഷന്റെ നടപടി.അതേസമയം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ മെയ് രണ്ടിന് വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. വോട്ടെണ്ണല്‍...
ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരം കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് ബെവ്കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ...
കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ രക്ത ബാങ്കുകളിലനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കാൻ രക്തദാന ക്യാമ്പയിനുമായി എസ്എഫ്ഐ. വാക്സിൻ എടുക്കുന്നതിന് മുമ്പ് രക്തം ദാനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ക്യാമ്പയിന് തുടക്കമായി. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത്...
കൊല്ലം ഭാരതീപുരത്ത് യുവാവിനെ സഹോദരനും അമ്മയും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നിർണ്ണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു. കൊലയ്ക്കുപയോഗിച്ച കമ്പിവടിയും മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച ഇരുമ്പ് ഉപകരണങ്ങളുമാണ് കണ്ടെടുത്തത്. ഷാജി വധക്കേസിലെ മുഖ്യപ്രതിയായ ഷാജിയുടെ സഹോദരൻ...
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാർക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും അടച്ചിടും. ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും 50 പേർക്ക് മാത്രമാകും പ്രവേശന...
കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇതിൽ 50 ശതമാനം കിടക്കകൾഏപ്രിൽ 29ഉം...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബെവ്കോ വില്‍പ്പനശാലകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. നേരത്തെ ബാറുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളും ബാറുകളും ഉള്‍പ്പെടെ...
വാട്സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന് ഉത്തരവാദിയല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ച്. 33കാരന് എതിരായ ലൈംഗികാരോപണ പരാതി തള്ളിക്കൊണ്ടാണ് കോടതി ഇത് അഭിപ്രായപ്പെട്ടത്. വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കുകയോ...
സംസ്ഥാനത്ത് ജനിതകവ്യതിയാനം വന്ന വൈറസ് പല ഇടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം മേഖലകൾ അടച്ചിടേണ്ടി വന്നു. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. വാരാന്ത്യ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങളോട് ജനങ്ങൾ നന്നായി സഹകരിച്ചു....
കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086,...
വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി. മേപ്പാടി സ്വദേശിനിയാണ്. ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ...
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം നടത്തിയ വരനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്നിന്നാണ് വരനെയും പിതാവിനെയും പിടികൂടിയത്. കൊവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കര്‍ഫ്യു നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരെ...
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ബുധനാഴ്ച വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ...