Connect with us

കേരളം

പാവപ്പെട്ടവർക്ക് ആസ്റ്റര്‍ മിംസില്‍ കുറഞ്ഞ ചെലവില്‍ ചികിത്സ; ആരോ​ഗ്യ മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു

Published

on

27 4

ആരോ​ഗ്യ മന്ത്രി ശൈലജ ഇടപെട്ടതിനെ തുടര്‍ന്ന് പാവപ്പെട്ടവർക്ക് ആസ്റ്റര്‍ മിംസില്‍ കുറഞ്ഞ ചെലവില്‍ ചികിത്സ. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കാണ് ഇവിടെ ചികിത്സ ലഭിക്കുക. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി ആസ്റ്റര്‍ മിംസ് മാനേജ്മെന്റുമായി ബന്ധപ്പെടുകയും കുറഞ്ഞ ചെലവില്‍ ചികിത്സകള്‍ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയുമായിരുന്നു.

മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദ്ദേശത്തെ ഏറ്റെടുക്കുകയാണെന്നും മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സ നേടുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ചികിത്സ തുടര്‍ന്നുകൊണ്ടുപോകുവാന്‍ ഹെഡ് ആന്റ് നെക്ക് സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന്‍ മുതലായവ പകുതി നിരക്കില്‍ ചെയ്തുകൊടുക്കുന്നതാണെന്നും ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

കാന്‍സര്‍ ചികിത്സയ്ക്ക് പുറമെ ഹൃദ്രോഗികള്‍ക്കാവശ്യമായ ചികിത്സയും ശസ്ത്രക്രിയകളും മറ്റും ‘ആശ്വാസ്’ പദ്ധതിയിലുള്‍പ്പെടുത്തി പ്രത്യേക ആനുകൂല്യങ്ങളോടെയും കുഞ്ഞുങ്ങള്‍ക്കാവശ്യമായ ശസ്ത്രക്രിയകള്‍ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നേരത്തെയുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതിയുടെ ഭാഗമായി നിര്‍വ്വഹിച്ച്‌ നല്‍കുന്നതാണെന്നും, അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പ്രത്യേക ഇളവുകളോടെ നിര്‍വ്വഹിക്കുന്നതാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് 9895 60 67 60, 9526 43 40 00 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025 76 76 76 എന്ന വാട്‌സ്‌ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ