പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സെപ്റ്റംബറോടെ കുട്ടികൾക്കും നല്‍കാനാകുമെന്ന് റിപ്പോർട്ട്. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളില്‍ കോവാക്സിന് പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പട്ന എയിംസില്‍...
കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590,...
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനരാരംഭിക്കുന്നു. ദർശന സമയം രാവിലെ 3.45 മണി മുതൽ 4. 15 വരെയും 5 മുതൽ 6.15 വരെയും ആയിരിക്കും. തുടർന്ന് 8 30 മുതൽ...
കോവിഡ് രോഗവ്യാപനം വര്‍ധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. പൂങ്കുളം, വലിയതുറ, വെങ്ങാനൂര്‍, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവന്മുകള്, ചന്തവിള, മുള്ളൂര്‍,...
പുന്നപ്രയില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാടയ്ക്കല്‍ സ്വദേശി ഗോഡ്സന്റെ ഭാര്യ അഖിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളുകളായി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തില്‍...
വിഴിഞ്ഞത്ത് യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു. വെങ്ങാനൂര്‍ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആക്ഷേപം ആണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത...
കൊല്ലം നിലമേലില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണം ആരംഭിച്ചു. വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അത്തല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങൾ ചര്‍ച്ച ചെയ്തു. ഒരു പെൺകുട്ടിയുടെ ജീവൻ...
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ...
കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതിന് പിന്നാലെ നിര്‍ത്തിവെച്ച കൊച്ചി മെട്രോ സർവീസ് അടുത്ത ആഴ്ച്ച മുതല്‍ പുനരാരംഭിച്ചേക്കും. ഇതിനായി സര്‍വീസ് നടത്തുന്നതിന് കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. മെട്രോ സ്റ്റേഷനുകള്‍ തുറന്ന ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്....
ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യിൽ ഡെപ്യൂട്ടി മാനേജരായിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ശ്രീജയെ...
വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുടെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാൻസ്പോർട്ട്...
ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകി. ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ മഹാരാഷ്ട്ര,...
കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ദേശീയ പുരസ്കാരം. സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ലെവല്‍ വണ്‍ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തിനാണ് വനിതാ വികസന കോര്പ്പറേഷന് അര്‍ഹയായത്....
പുനലൂരിൽ യുവതി വീട്ടിൽ തീ കൊളുത്തി മരിച്ചു. മഞ്ഞമൺകാലായിൽ ലിജി ജോൺ (34) ആണ് ആത്മഹത്യ ചെയ്തത്. വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവ സമയത്ത്...
വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓൺലൈൻ എന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ...
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,617 ആണ്. ആകെ 1,17,720 പരിശോധന നടന്നതിലാണ് ഇത്. മരണം 141. ഇപ്പോൾ 1,00,437 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ...
കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 18-23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിന് നല്‍കും. വാക്സിനേഷന് പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍...
കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580,...
സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക. ഇതുസംബന്ധിച്ച അന്തിമ...
കോവിഡ് വ്യാപനം തടയുന്നതിനു സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇപ്പോഴത്തെ രീതിയില്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ഈ ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചു. അതേസമയം രോഗസ്ഥിരീകരണ...
ലക്ഷദ്വീപ് അഡ്മ്നിസ്ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്കൂളുകളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് എന്നിവയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ രണ്ട് ഉത്തരവുകളിലും...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം,...
പത്തൊന്‍പതുകാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് വള്ളികുന്നത്തെ ഭര്‍തൃഗൃഹത്തില്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. വിഷ്ണു...
കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ടുന്നവർക്ക് പുതിയ വെബ് സൈറ്റുമായി കേരള പൊലീസിൻ്റെ സൈബർഡോം ടീം. വാക്സിൻ ഫൈൻഡ് എന്ന വെബ്സൈറ്റാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്സിൻ സ്ലോട്ട് തിരയുന്നതിന് ഈ...
പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കാനുള്ള നിര്‍ദേശം ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വലയ്ക്കുന്നു. ഒരു വര്‍ഷമായി ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ മുന്‍കാലത്തെ പോലെ ഫീസ് പിരിവുണ്ടാകില്ലെന്ന് അധ്യാപകരും പ്രിന്‍സിപ്പല്‍മാരും കരുതിയിരുന്നപ്പോഴാണ് പണം പിരിച്ചേ...
രാമനാട്ടുകരയിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘം വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം തട്ടിയെടുക്കാനുള്ള ഓപ്പറേഷനായി ആറ് വാഹനങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു സംഘത്തിന്റെ ഓപ്പറേഷൻ. ഒറ്റുകാരെ നേരിടാൻ...
വിസ്മയയെ താന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ പൊലീസിനോട് സമ്മതിച്ചു. വിസ്മയയുടെ വീട്ടുകാര്‍ നല്കിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നത്. വിസ്മയ അയച്ച വാട്സ്ആപ്പിലെ ചിത്രങ്ങള്‍ നേരത്തെ മര്‍ദ്ദിച്ചതിന്റെ ആണെന്നും കിരണ്‍ പൊലീസിന് മൊഴി നല്കി. വിസ്മയ...
തിരുവനന്തപുരത്ത് യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. കോവളം വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന ( 24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പയറ്റുവിളയിലെ വാടക...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന് മീഡിയ വണ്‍ ചാനലിന്റെ തലപ്പത്തേക്ക്. മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച പ്രമോദ് രാമന് മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി...
രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണമായത് കള്ളക്കടത്ത് സ്വര്‍ണത്തിനു വേണ്ടി പാഞ്ഞുണ്ടായ അമിത വേഗത മൂലമാണെന്ന് പൊലീസ് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പും അമിത വേഗതയാണ് അപകട കാരണമെന്ന് കണ്ടെത്തിയിട്ടുള്ളത്. കൊടുവള്ളി സ്വദേശികളായ സ്വര്‍ണ കടത്ത്...
പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12:15ഓടെയായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂമോണിയയും പിടിപെട്ടു. ഹൃദയ...
തലപ്പിള്ളി താലൂക്കില്‍ മുള്ളൂര്‍ക്കര വില്ലേജില്‍ ആറ്റൂര്‍ വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയില്‍ സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏതാനും വീടുകള്‍ക്ക് ഭാഗികമായ നഷ്ടം...
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കേരളത്തിൽ കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നാല് വയസുകാരനും പാലക്കാട് രണ്ട് പേർക്കുമാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ്...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിനായി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഓഗസ്റ്റ്15നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ നടക്കും. സിബിഎസ്ഇ, ഐസിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. മൂല്യനിർണയത്തിനായി മൂന്ന് വർഷങ്ങളിലെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം....
കൊവിഡിന്റെ പശ്ചാത്തലത്തിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ഓഗസ്റ്റ് 31 വരെ...
സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍. കോവിഡ് ചികില്‍സയ്ക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ കോവിഡ് ചികില്‍സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍...
കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319,...
കോവിഡ് രോഗം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ആര്‍ടി-പിസിആര്‍ പരിശോധനയുടെ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ കുറച്ചതിനെതിരായ ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. മറ്റു പല സംസ്ഥാനങ്ങളിലും നിരക്ക് സമാനമാണെന്ന്...
സംസ്ഥാനത്ത് കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ,കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി ഉടൻ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി. അന്താരാഷ്ട്ര യോഗ...
അഴിമതിയെന്നാല്‍ അവിഹിതമായി പണം കൈപ്പറ്റല്‍ മാത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ ഒന്നും കൈപ്പറ്റുന്നുണ്ടാകില്ല. പക്ഷേ സര്‍ക്കാര്‍ ഫണ്ട് ചോര്‍ന്നുപോകുന്നതും അനര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരുന്നതിനും മൂകസാക്ഷികളായി നില്ക്കുന്ന ചിലരുണ്ട്. ഇതും അഴിമതിയുടെ ഗണത്തിലാണ്...
രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്ത് ഇടനിലക്കാർ. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ വിവരം പോലീസ് അനൗദ്യോഗികമായി നൽകുന്നത്. ഏകദേശം 15 വാഹനങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി...
കൊല്ലത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ(24)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്ക്ടുത്ത്...
കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. കൊച്ചിയില്‍ കലൂര്‍,...
തിരുവനന്തപുരം കയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോക്സോ കേസില്‍ നാല് മക്കളുടെ അമ്മ അറസ്റ്റിലായത് കഴിഞ്ഞ ഡിസംബറിലാണ്. അമ്മ പീഡിപ്പിച്ചുവെന്ന തരത്തില്‍ പതിമൂന്നുകാരന് നല്കിയ മൊഴി...
വാരാന്ത്യ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതല്‍ ഇളവുകള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനാലത്തിലുള്ള ഇളവുകളായിരിക്കും തുടരുക. രോഗവ്യാപനം കുറയാത്ത മേഖലകളില്‍ നിയന്ത്രണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് ജീവനൊടുക്കി. നന്ദന്‍കോട് സ്വദേശികളായ മനോജ് കുമാർ (45) ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. മുണ്ടക്കയം സ്വദേശികളായ കുടുംബം നന്ദൻകോട് വാടകയ്ക്ക്...
കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പുളിഞ്ചോട് വളവിന്...
രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച ശേഷവും വാഹനം ഓടിക്കുന്നവരില്‍ നിന്ന് സെപ്റ്റംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള കൊവിഡ് -19 വ്യാപനവും ലോക്ക്ഡൌണുകളും കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസന്‍സ്,...
കരിപ്പൂരിൽ ഞായറാഴ്ച അഞ്ച് കേസുകളിലായി 3.53 കോടി രൂപയ്ക്കുള്ള സ്വർണം പിടികൂടി. ഡി ആർ ഐ, കസ്റ്റംസ് പ്രിവന്റീവ്, കസ്റ്റംസ് ഇന്റലിജൻസ് വിഭാഗങ്ങളാണ് വിവിധ കേസുകളിലായി സ്വർണം പിടികൂടിയത്. അഞ്ചുപേരും ദുബായിൽ നിന്ന് എത്തിയവരായിരുന്നു. കണ്ണൂർ...
കേരളത്തില്‍ ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486,...