Connect with us

കേരളം

രാമനാട്ടുകര അപകടത്തിന് കാരണം അമിത വേഗത; മരിച്ച അഞ്ച് പേരും മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തല്‍

WhatsApp Image 2021 06 22 at 9.05.04 AM

രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണമായത് കള്ളക്കടത്ത് സ്വര്‍ണത്തിനു വേണ്ടി പാഞ്ഞുണ്ടായ അമിത വേഗത മൂലമാണെന്ന് പൊലീസ് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പും അമിത വേഗതയാണ് അപകട കാരണമെന്ന് കണ്ടെത്തിയിട്ടുള്ളത്. കൊടുവള്ളി സ്വദേശികളായ സ്വര്‍ണ കടത്ത് സംഘത്തിന് പിന്നാലെ ചെര്‍പ്പുളശ്ശേരി സ്വദേശികളായ അപകടത്തില്‍പ്പെട്ട അഞ്ചംഗ സംഘം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അപകടം നടന്ന പുലര്‍ച്ചെ പിന്തുടര്‍ന്നു.എന്നാല്‍ രാമനാട്ടുകരയില്‍ എത്തിയപ്പോള്‍ കൊടുവള്ളി സ്വദേശികള്‍ക്കായി വിദേശത്ത് നിന്നും എത്തിച്ച സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിച്ചതായി ചെര്‍പ്പുളശ്ശേരി സംഘത്തിന് വിവരം ലഭിച്ചു.

ഇതോടെ രാമനാട്ടുകരയില്‍ നിന്നും വാഹനവുമായി തിരിച്ച്‌ വീണ്ടും എയര്‍ പോര്‍ട്ടിലേക്ക് അമിത വേഗതയില്‍ മടങ്ങും വഴിയായിരുന്നു അപകടം. അമിത വേഗതയില്‍ പോയ ബോലേറോ പുളിച്ചോടിന് സമീപത്തെ വളവില്‍ നിയന്ത്രണം വിട്ട് പലതവണ മറിഞ്ഞ ശേഷമാണ് തമിഴ് നാട്ടില്‍ നിന്നും സിമന്റുമായി എത്തിയ ലോറിയില്‍ ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ലോറി ഇലട്രിക്ക് പോസ്റ്റില്‍ ഇടിക്കുക ആയിരുന്നു. വാഹനം മറിഞ്ഞത് മൂലമുണ്ടായ ക്ഷതമേറ്റാണ് അഞ്ച് പേരും മരിച്ചത്.അപകടം സംഭവിച്ച വാഹനത്തില്‍ നിന്നും മദ്യകുപ്പികള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടിലും അഞ്ച് പേര്‍ മദ്യപിച്ചിരുന്നതായിട്ടാണ് കണ്ടെത്തല്‍. കൂടുതല്‍ പരിശോധനയ്ക്കായി മരിച്ചവരുടെ അന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.ഇതിനിടയില്‍ മരമടത്തവര്‍ക്ക് ഒപ്പം കള്ളക്കടത്ത് സംഘത്തില്‍ 10 പേര്‍ കൂടി ഉള്‍പ്പെട്ടിരുന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ കോണ്ടോട്ടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. അപകടം അന്വേഷിക്കുന്ന ഫറോക്ക് പൊലീസ് ചോദ്യം ചെയ്യലിനായി പിടികൂടിയ എട്ടുപേരെ വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രി കോണ്ടോട്ടി പൊലീസിന് കൈമാറുകയായിരുന്നു.

സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെയും, ഒരു വാഹനവും ഇനിയും കണ്ടെത്തുവാന്‍ ഉണ്ട്. ഇവരെ കുറിച്ച്‌ പൊലീസിന് വ്യക്തമായ വിവരവും ലഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണ തട്ടിയെടുക്കുവാന്‍ എത്തിയ സംഘത്തിലെ കസ്റ്റഡിയിലുളള എട്ടു പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊള്ളയടിക്കാന്‍ സംഘം ചേരുകയും, അസൂത്രണം നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.ചെര്‍പ്പുളശ്ശേരി വല്ലപ്പുഴ മലയൊരിക്കല്‍ സുഹൈല്‍ (24), നെല്ലായ നായരമംഗലൂര്‍ ചെരാലില്‍ ഫസല്‍ (24), കുളുക്കാട്ടൂര്‍ വലിയില്ലാത്തൊടി മുസ്തഫ (26), വല്ലപ്പുഴ കടകശ്ശേരി വളപ്പില്‍ ഷാനിദ്(32),വല്ലപ്പുഴ പുത്തന്‍ പീടിയേക്കല്‍ ഹസ്സന്‍ (35), മുളയന്‍കാവ് തൃത്താല മടക്കല്‍ മുഹമ്മദ് ഫയാസ് (29), മുളയന്‍കാവ് തൃത്താല മടക്കല്‍ മുബഷിര്‍ (27), മുളയന്‍കാവ് പെരുംപറത്തൊടി സലിം (29) എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

images 17.jpeg images 17.jpeg
കേരളം9 hours ago

ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു; ജെസ്ന കേസില്‍ വിശദീകരണവുമായി സിബിഐ

20240419 160932.jpg 20240419 160932.jpg
കേരളം10 hours ago

പൂരത്തിന്റെ സൈബര്‍ സുരക്ഷ അഖിലയുടെ കൈകളില്‍ ഭദ്രം

NAVAKERALA BUS 2.jpg NAVAKERALA BUS 2.jpg
കേരളം12 hours ago

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

drunken drive ganeshkumar drunken drive ganeshkumar
കേരളം2 days ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം2 days ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം2 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം2 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം3 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

IMG 20240416 WA0038.jpg IMG 20240416 WA0038.jpg
കേരളം3 days ago

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

വിനോദം

പ്രവാസി വാർത്തകൾ