സംസ്ഥാന സർക്കാരിന് തിരിച്ചടി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിൻ്റെ ഉത്തരവുകൾ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങൾ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വർഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. വിവിധ സർക്കാർ അർദ്ധസർക്കാർ വകുപ്പുകളിൽ...
കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന് വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ്...
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡല്‍ഹി ഹൈ കോടതി വിധിയെ തള്ളി സുപ്രീം കോടതി. ഡല്‍ഹിയിലെ സ്വകാര്യ അണ്- എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിസന്ധികളുടെ സാഹചര്യത്തില്‍, സൗജന്യമായി ഇന്റര്‍നെറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും...
സംസ്ഥാനത്തെ ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ലഹരി ഉപയോഗം തടയാൻ ക്യാമ്പസ് പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോളേജുകളിലടക്കം സ്ഥിരം പരിശോധനകൾക്ക് സംവിധാനം വേണം. ക്യാമ്പസുകളിൽ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിനുള്ള...
പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി. 15 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെച്ച കേസില്‍ 19കാരനെ ശിക്ഷിച്ച വിധി താല്‍ക്കാലികമായി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് സമ്മതത്തോടെയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ്...
ഒരു വ്യക്തിയെ മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നതു നിയമ വിരുദ്ധമെന്നും ഇതിനു പിന്നിലെ, അവയവക്കച്ചവട താത്പര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കഴിഞ്ഞ നാലു വര്‍ഷത്തെ മസ്തിഷ്ക മരണക്കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍...
കടയ്ക്കാവൂരില്‍ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. കേസ് ഡയറി കോടതി നിര്‍ദേശപ്രകാരം കൈമാറി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തു. വിവാഹ മോചനം സംബന്ധിച്ച തര്‍ക്കമല്ല കേസിന്...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മതിയായ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമറുദ്ദീന്റെ അഭിഭാഷകന് ഓണ്‍ലൈന്‍...
പൊതുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ജി.പി.എസ് നിര്‍ബന്ധം. കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗണ്‍സിലും മറ്റും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്...
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന് എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇടപാടില്‍ തനിക്ക് പങ്കില്ലെന്നും നേരിട്ട്...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് കോടതി തള്ളിയിതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫാഷന്‍ ഗോള്‍ഡ് നടത്തിപ്പില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ബിസിനസ്...
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് എന്‍.സി.സിയില്‍ പ്രവേശനം നല്‍കാനാവില്ലന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവേശനത്തിന് നിലവില്‍ വ്യവസ്ഥയില്ലന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലന്ന് ചുണ്ടിക്കാട്ടിയ കോടതി ട്രാന്‍സ്ജെന്‍ഡര്‍ ആയതു കൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലന്ന് വ്യക്തമാക്കി....
കോവിഡ് പശ്ചാത്തലത്തില്‍ ഈ അധ്യയന വര്‍ഷം സ്കൂളുകള്‍ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം നടക്കുന്ന പശ്ചാത്തലത്തില്‍ ഫീസ് ഇളവ് തേടി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നല്കിയ ഹര്‍ജികളിലാണ് ഉത്തരവ്. ഹര്‍ജികളില്‍...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും തമ്മില്‍ ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക്...
നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വെച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിലെ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്ത് അഭിഭാഷകനായ സിജു...
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍. മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി. ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു വാരിയര്‍ പറഞ്ഞിട്ടും രേഖപ്പെടുത്തിയില്ല. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചു. ഇരയെ മണിക്കൂറുകള്‍ വിസ്തരിച്ച് ബുദ്ധിമുട്ടിച്ചെന്നും സര്‍ക്കാര്‍....
കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ്...
നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നല്കിയ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിന്‍വലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ്...
യുട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യ ലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ വിജയ് പി നായര്‍ ഹൈക്കോടതിയില്‍. ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് വിജയ് പി നായര്‍ ആവശ്യപ്പെട്ടു....
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹര്‍ജി. നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹര്‍ജിയിലെ ആരോപണം. വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗത്ത് നിന്ന് മാനസികമായി തനിക്ക് പീഡനമുണ്ടായി, എന്നാല്‍ കോടതിയില്‍ നിന്നും...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റംസിന്റെയും ഇ.ഡിയുടെയും എതിര് വാദങ്ങള്‍ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇനി ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ല. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം...
നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ മന്ത്രിമാര്‍ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കം ഈ മാസം 28ന് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു....
സ്ത്രീകള്‍ക്കെതിരായ മോശം പരാമാര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ...
പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും അടച്ചു പൂട്ടാന്‍ ഉത്തരവ്. പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിലെ ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ബ്രാഞ്ചുകളിലെ സ്വര്‍ണം, പണം,...
കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസിലെ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതിയില്ലെന്ന് സര്‍ക്കാര്‍ സിബിഐയെ അറിയിച്ചു. അഴിമതിക്കേസില്‍ പ്രതികളായ മുന്‍ എം ഡി രതീശന്, മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായി ആര്. ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരെയാണ് സിബിഐ...
ലൈഫ് മിഷന് കേസ് അന്വേണത്തില്‍ വിശദമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ വിശദമായ വാദത്തിന് ഇന്ന് സി.ബിഐ അറിയിച്ചു. അതേസമയം, സി.ബി.ഐ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍...
പാലത്തായി പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് പുതിയ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സംഘം രൂപീകരിക്കണം. മേല്‍നോട്ട ചുമതല ഐ.ജി ശ്രീജിത്തില്‍ നിന്ന്...
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിനോദ് ചന്ദ്രന് ജസ്റ്റിസ് സി.എസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനെ...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. കേസ് 23-ാം തീയ്യതി വീണ്ടും പരിഗണിക്കും. എതിര്‍വാദം ഉണ്ടെങ്കില്‍ കസ്റ്റംസിന് അതിനകം ഫയല്‍...
കൊവിഡ് ബാധിതനായ പൊലീസുകാരൻ ഹൈക്കോടതിയിലെത്തിയ സംഭവത്തിൽ ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പോയി. കോടതി മുറിയിലുണ്ടായിരുന്നവരും നിരീക്ഷണത്തിലേക്ക് പോയി. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെട്ട കേസിന്റെ ഫയൽ കൈമാറാനാണ് പൊലീസുകാരൻ കോടതിയിലെത്തിയത്. പൊലീസുകാരൻ ആരോടെല്ലാം അടുത്ത്...
സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാനുള്ള കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് കോടതിയുടെ നടപടി. ഇതോടെ സ്വകാര്യ ബസ്സുകൾക്കും കെഎസ്ആർടിസിക്കും അധിക...