കേരളം
ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ വിജയ് പി നായര്‍ ഹൈക്കോടതിയില്‍
യുട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യ ലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ വിജയ് പി നായര്‍ ഹൈക്കോടതിയില്‍. ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് വിജയ് പി നായര്‍ ആവശ്യപ്പെട്ടു.
ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് വിജയ് പി. നായര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഐടി ആക്ടില്‍ ഭേദഗതി വരുത്തിയത്.
തന്റെ ലാപ്ടോപ്പും ഫോണും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ബലം പ്രയോഗിച്ച് എടുത്തു കൊണ്ടു പോയതാണെന്നും വിജയ് പി നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
നിയമം കൈയ്യിലെടുക്കുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തു നിന്നുണ്ടായതെന്നും വിജയ് പി നായര്‍ ഹര്‍ജിയില്‍ പറയുന്നു.