കേരളം
നിയമസഭ കയ്യാങ്കളി കേസ്: കോടതി ഉത്തരവിനെതിരെ ചെന്നിത്തല
നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നല്കിയ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
കേസ് പിന്‍വലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കുന്നതില്‍ പൊതുതാല്പര്യമില്ല.
പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതിയുടെ മുന്‍കാല വിധിയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement