Connect with us

തിരുവനന്തപുരത്ത് വിദ്യാർത്ഥി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

Kerala

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വിദ്യാർത്ഥി ജോഷ്വ എബ്രഹാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊമേഴ്സ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ജോഷ്വ.

ഇന്ന് ഉച്ചയ്ക്കാണ് ജോഷ്വയെ മരിച്ചനിലയിൽ കണ്ടത്. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹോസ്റ്റൽ പടിയിൽ നിന്ന് തെന്നി വീണെന്നാണ് പ്രാഥമിക നിഗമനം.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ