Kerala
മലപ്പുറത്ത് നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചൂകീറി


താനാളൂരില്‍ തെരുവുനായ്ക്കള്‍ നാലുവയസുകാരനെ കടിച്ചൂകീറി. റഷീദ് – റസീയ ദമ്പതികളുടെ മകന്‍ റിസ്‌വാനാണ് കടിയേറ്റത്. കുട്ടിയുടെ ശരീരത്തില്‍ നാല്‍പ്പതിലധികം മുറിവുകളുണ്ട്.
വീടിന് പരിസരത്തുവച്ചാണ് റിസ്‌വാന് കടിയേറ്റത്. കുട്ടമായെത്തിയ ആറ് നായ്ക്കള്‍ റിസ് വാനെ കടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തലയോട്ടിയില്‍ അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
കുട്ടിയെ തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Continue Reading