തൊഴിലവസരങ്ങൾ
എസ്ബിഐ പിഒ പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് നടന്ന പ്രാഥമിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. നവംബർ 20, 21,27 എന്നീ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്. എസ് ബി ഐ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.
2056 പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവിലേക്കുള്ള നിയമനത്തിന്റെ ആദ്യപടിയായിട്ടാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. ഈ വർഷം 10 ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ ഒഴിവുകളിലേക്ക് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. പ്രിലിമിനറി പരീക്ഷ പാസ്സായവർക്ക് പ്രധാന പരീക്ഷ എഴുതാൻ യോഗ്യത ലഭിക്കും. പ്രധാന പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. രജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് പരീക്ഷ ഫലം പരിശോധിക്കാം.
ഉദ്യോഗാർത്ഥികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരിയർ പോർട്ടൽ sbi.co.in സന്ദർശിക്കുക. ഹോംപേജിൽ ‘Recruitment of Probationary Officers, Marks Secured by the Candidate എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. പ്രിലിമിനറി പരീക്ഷയുടെ മാർക്ക് സ്ക്രീനിൽ കാണാം. പിന്നീടുള്ള ആവശ്യങ്ങൾക്കായി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഉടൻ തന്നെ പ്രധാന പരീക്ഷ തീയതിയും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ അപ്ഡേഷൻസിനായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് കൃത്യമായി പരിശോധിക്കുക.