ക്രൈം
പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി; രണ്ട് പേർ രാജസ്ഥാനിൽ പിടിയിൽ
പാകിസ്താനായി ചാരപ്രവര്‍ത്തനം നടത്തിയ രണ്ടുപേരെ രാജസ്ഥാന് രഹസ്യാന്വേഷണ പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്തെ ബിക്കാനീറിലെ മഹാജന് ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ ജോലി ചെയ്യുന്ന ചിമന്‍ലാല്‍ നായക്, ഗംഗാനഗറിലെ ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയിലെ ജീവനക്കാരനായ വികാസ് തിലോത്തിയ എന്നിവരാണ് പിടിയിലായത്.
ഇന്ത്യയിൽ നിന്നുള്ള രഹസ്യ വിവരങ്ങള്‍ ഇവര്‍ പാക് രഹസ്യാന്വേഷണ വിഭാഗത്തിന് വാട്സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും കൈമാറിയതായും പണം കൈപ്പറ്റിയതായും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ശേഷം ജയ്പൂരിലെത്തിച്ച ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. സൈന്യത്തിലെ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.