കേരളം
മന്ത്രിമാർക്കും എംഎൽഎമാർക്കും സർക്കാരിന്റെ സ്പെഷ്യൽ ഓണക്കിറ്റ്; 12 ഇനം സാധനങ്ങൾ
മന്ത്രിമാർക്കും എംഎൽഎമാർക്കും സർക്കാരിന്റെ സ്പെഷ്യൽ ഓണക്കിറ്റ്.12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും നൽകും. എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റുണ്ട്. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്സിൽ ഒരുക്കിയിരിക്കുന്ന കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനൽകും.
ബോക്സിൽ ഭക്ഷ്യ–പൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്. വിതരണം ഇന്നു പൂർത്തിയായേക്കും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement