Connect with us

ആരോഗ്യം

കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നതില്‍ പേടിക്കേണ്ടതുണ്ടോ? എന്തൊക്കെയാണ് പുതിയ ലക്ഷണങ്ങൾ? ഡോക്ടര്‍ പറയുന്നു…

Published

on

Screenshot 2023 12 19 200731

കേരളത്തില്‍ അടക്കം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ പേടിയും ആശങ്കയും വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍ പേടിക്കേണ്ടതുണ്ടോ എന്നും എന്തൊക്കെയാണ് പുതിയ ലക്ഷണങ്ങളെന്നും വിവരിക്കുകയാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റും ഡോക്സ്റ്റ ലേൺ സ്ഥാപകനുമായ ഡോ. ഡാനിഷ് സലീം.

ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ:

ഏതാനും ആഴ്ചകളായി കേരളത്തിൽ കൊവിഡ് നിരക്കുകൾ ധാരാളം കൂടിയിട്ടുണ്ട്. വ്യാപനശേഷി കൂടുതലുള്ള ജെ എൻ 1 കൊവിഡിന്റെ പുതിയ വകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ പലർക്കും ആശങ്കയാണ്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളിൽ 89.5% കേരളത്തിലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഈ വകഭേദം ഡെൽറ്റ വകഭേദത്തിനെക്കാൾ അപകടകാരിയാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ധാരാളം ആളുകൾ മെസ്സേജുകൾ അയക്കുന്നുണ്ട്. എന്താണ് സത്യാവസ്ഥ?

“കേരളത്തിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്നു” എന്ന് പറയുന്നത് സത്യം തന്നെയാണ്. ഇപ്പോൾ പലർക്കും ശ്വാസകോശ അസുഖങ്ങൾ ബാധിച്ചിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങൾ ഉള്ളത് കൊണ്ട് കൊവിഡ് ടെസ്റ്റ്‌ ചെയ്യാനായി പല ഡോക്ടർമാരും ശുപാർശ ചെയ്യുന്നു. ഇതാണ് കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് ധാരാളം ഉണ്ട്. ടെസ്റ്റുകൾ ഇപ്പോൾ കുറവാണ്.

പുതിയ കൊവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങൾ ചോദിച്ചാൽ, അവ ഓമിക്രോൺ പോലെ തന്നെ ആണ്. പനി, ജലദോഷം, കഫം, ശരീര വേദന, സന്ധി വേദന, തൊണ്ടവേദന, തലവേദന, ഗന്ധത്തിന്റെ നഷ്ടം, ഛർദ്ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. വാക്സിനേഷൻ ചെയ്തവരെയോ നേരത്തെ കൊവിഡ്ന് ബാധിച്ചവരെയോ ഈ പുതിയ വകഭേദം ബാധിക്കാം. ഈ വകഭേദം നമ്മുടെ പ്രതിരോധശേഷി മറികടക്കുന്നത് കൊണ്ടാണ് അത് സംഭവിക്കുന്നത്. പലരുടെയും ചോദ്യമാണ് ഈ വകഭേദം കൂടുതൽ അപകടകരമാണോ എന്ന്. ഡെൽറ്റ വകഭേദത്തോട് ഉപമിച്ചാൽ, ഇത്ര തീരെ അപകടകരമല്ല, പക്ഷേ പരത്തുന്ന വേഗത വേഗത വളരെ കൂടുതലാണ്. മുമ്പ് ഇത് 4 മുതൽ 5 വരെ ആളുകളെ ബാധിച്ചു, ഇപ്പോൾ 8 മുതൽ 15 വരെ ആളുകളെ വരെ ബാധിക്കുന്നു.

കൊവിഡ് അഥവാ ഫ്ലൂ ബാധിച്ചാൽ എന്ത് ചെയ്യണം എന്നാണ് അടുത്ത ചോദ്യം. മുതിർന്നവർ ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കണം, മൂത്രത്തിലൂടെയാണ് ഇതുപോലെയുള്ള വൈറസ് പുറന്തള്ളുന്നത്. ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഇടയ്ക്ക് ഇടയ്ക്ക് കഴിക്കണം, 7 മുതൽ 9 മണിക്കൂർ നിർബന്ധമായും ഉറങ്ങണം, മതിയായ വിശ്രമം എടുക്കണം. പഞ്ചസാര, കാർബണേറ്റു ചെയ്ത പാനീയങ്ങൾ, മെയ്ദ എന്നിവ പൂർണമായും ഒഴിവാക്കണം.

Also Read:  നവ കേരള സദസിനായി രസീതുപയോഗിച്ചുള്ള പിരിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

ഇനി കൊവിഡിന്‍റെ അപകടകരമായ ലക്ഷണങ്ങൾ എന്താണെന്നാണെങ്കിൽ, ഹൃദയത്തിന്റെ താളം നിരന്തരം മിനിറ്റിൽ 120-ലേറെയാണെങ്കിൽ, ഓക്സിജൻ സാച്ചുറേഷൻ 94% താഴെയാണെങ്കിൽ, ശ്വസന നിരക്ക് മിനിറ്റിൽ 25-ലേറെയാണെങ്കിൽ, ഇവ പൾസ് ഓക്സിമീറ്ററിന്റെ സഹായത്തോടെ കണ്ടെത്താം. ഈ പറഞ്ഞത് പ്രായമുള്ള രോഗികളിൽ കൊവിഡ് ഗൗരവമേറിയാൽ വരുന്ന ബുദ്ധിമുട്ടുകളാണ്. അത്തരം രോഗികൾ ആശുപത്രിയിൽ പോകേണ്ടതാണ്. ശ്വാസം മുട്ടൽ, നെഞ്ച് വേദന, ബോധക്ഷയം തുടങ്ങിയ അസാധാരണ ലക്ഷണങ്ങൾ ഉണ്ടെങ്കിലും, ആശുപത്രിയിൽ പോകേണ്ടതാണ്.

Also Read:  ശബരിമലയിൽ തിരക്ക് കൂടുന്നു; തീര്‍ത്ഥാടകരുടെ നീണ്ട നിര ശരംകുത്തിയും മരക്കൂട്ടവും കഴിഞ്ഞ് അപ്പാച്ചിമേട്ടിലെത്തി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ