Connect with us

കേരളം

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടി എസ്എഫ്‌ഐ; പ്രതിഷേധം സ്വകാര്യ പരിപാടിക്കെത്തിയപ്പോള്‍

Published

on

Screenshot 2023 12 10 183854

തിരുവനന്തപുരത്ത് സ്വകാര്യ പരിപാടിക്കെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. വഴുതക്കാട് സ്വകാര്യഹോട്ടലില്‍ പരിപാടിയ്‌ക്കെത്തിയപ്പോഴും മടങ്ങിയപ്പോഴും പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഗവര്‍ണറുടെ കാറിനു സമീപത്തേയ്ക്ക് പ്രതിഷേധക്കാര്‍ ഓടിയടുക്കുകയായിരുന്നു.

ഗവര്‍ണര്‍ സര്‍വകലാശാലകള്‍ കാവിവത്കരിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ തുടര്‍ പ്രതിഷേധ പരിപാടികള്‍ക്കും ആഹ്വാനം ചെയ്തിരുന്നു. വഴി നീളെ പൊലീസുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ തടയാനായില്ല. കരിങ്കൊടി കാട്ടിയതിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Also Read:  ആദിവാസി യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ് കെഎസ്‌യു പ്രതിഷേധിച്ചിരുന്നു. പെരുമ്പാവൂരിലാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ ബസ് കടന്നുപോകുമ്പോഴാണ് പ്രവര്‍ത്തകര്‍ കറുത്ത ചെരിപ്പെറിഞ്ഞത്. ഇതിനിടെ കെഎസ്‍യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയും വീശി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Also Read:  മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവം; ചികിത്സ വൈകിയെന്ന് ബന്ധുക്കൾ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ