കേരളം
പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ അടുത്ത മാസം മുതൽ സ്കൂളിലെത്തണം
പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്കൂളിലെത്തണമെന്ന് തീരുമാനം. പൊതു വിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനമായത്.
ഒരു ദിവസം 50 ശതമാനം എന്ന കണക്കിൽ ഡിസംബർ 17 മുതൽ സ്കൂളിലെത്തണമെന്നാണ് തീരുമാനം. റിവിഷൻ ക്ലാസുകൾക്ക് വേണ്ട തയാറാറെുടപ്പ്, പഠന പിന്തുണ കൂടുതൽ ശക്തമാക്കുക എന്നീ ചുമതലകൾ നിർവഹിക്കാനാണ് ഇത്.
ജനുവരി 15ന് പത്തിലേയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കണം. സ്കൂൾ തുറന്നാൽ പ്രാകടിക്കൽ ക്ലാസും റിവിഷൻ ക്ലാസുമുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിക്കുമെന്നും തീരുമാനമായി.
കൈറ്റും എസ്.സി.ഇ.ആര്.ടിയും നല്കുന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റല്‍ ക്ലാസ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് പൊതുപരീക്ഷക്ക് തയ്യാറാകാന്‍ ക്രമീകരണങ്ങള്‍ നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.