Connect with us

ദേശീയം

എ.ടി.എമ്മില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങളില്‍ മാറ്റവുമായി എസ്​.ബി.ഐ

SBI

എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനും ചെക്ക്​ബുക്ക്​ ചാര്‍ജുകളിലും മാറ്റങ്ങളുമായി എസ്.ബി.ഐ. ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകള്‍ക്കാണ്​ പുതിയ നിയമങ്ങള്‍ ബാധകമാവുക. ജൂലൈ ഒന്ന്​ മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്​.ബി.ഐ അറിയിച്ചു.

എ.ടി.എമ്മുകളില്‍ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ പണം പിന്‍വലിക്കാനാകുക. പിന്നീട്​ ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 15 രൂപയും ജി.എസ്​.ടിയും നല്‍കണം.10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​.ബി.ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്​.

ഇതിന്​ ശേഷം 10 ലീഫുള്ളതിന്​ 40 രൂപയും 25 എണ്ണമുള്ളതിന്​ 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം.കോവിഡ് മഹാമാരി ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകളുമായി എസ്.ബി.ഐ നേരത്തെ രംഗത്ത് എത്തിയിരുന്നു. അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം.

ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5000 രൂപയിൽനിന്ന് 25000 രൂപയായും വർധിപ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

New Project 1.jpg New Project 1.jpg
കേരളം8 mins ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

tvm railway.jpeg tvm railway.jpeg
കേരളം11 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

IMG 20240507 WA0000.jpg IMG 20240507 WA0000.jpg
കേരളം12 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

Mosquito.jpg Mosquito.jpg
കേരളം17 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

20240507 130225.jpg 20240507 130225.jpg
കേരളം19 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

sex education .jpeg sex education .jpeg
കേരളം22 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം22 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം23 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

വിനോദം

പ്രവാസി വാർത്തകൾ