Connect with us

Kerala

ശബരിമലയില്‍ വൻഭക്തജന തിരക്ക്; തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തി

sabarimala 2

ശബരിമലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാലു മണിക്കൂര്‍ നേരം തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം നടപ്പാക്കി. ഭക്തജന തിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തിരുപ്പതി മാതൃകയിലുള്ള ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലുള്ള ആറ് ക്യു കോംപ്ലക്‌സുകള്‍ ആണ് ക്യൂ സംവിധാനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കോംപ്ലക്‌സുകളിലേക്ക് എത്തുന്ന ഭക്തരെ സന്നിധാനത്ത് നിന്നും കിട്ടുന്ന നിര്‍ദ്ദേശാനുസരണം മാത്രമേ പുറത്ത് കടത്തുകയുള്ളൂ.

ഈ പരീക്ഷണം വിജയമായിരുന്നു എന്നും, തിരക്ക് വലിയ തോതില്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്നും ശബരിമല ദേവസ്വം അറിയിച്ചു. തുടര്‍ന്നും തിരക്കേറുമ്പോള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ പറയുന്നു.ദിവസവും ഓണ്‍ലൈന്‍ വഴി 85,000ത്തിലധികം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ പ്രതിദിനം 80,000 ത്തോളം പേര്‍ സന്നിധാനത്ത് എത്തുകയും അയ്യപ്പനെ ദര്‍ശിക്കുകയും ചെയ്തു. ഇന്ന് ദര്‍ശനത്തിനായി 89,996 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.

Read Also:  പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണം; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ചൊവ്വാഴ്ചത്തേക്ക് ഇതിനോടകം 60,000 പേ രും ബുക്ക് ചെയ്തിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിന് പുറത്തേക്ക് ഭക്തരുടെ ക്യൂ നീണ്ടതിനെ തുടര്‍ന്ന്, 1970 കളില്‍ ആണ് വൈകുണ്ഠം ക്യൂ കോംപ്ലക്‌സ് എന്നറിയപ്പെടുന്ന സംവിധാനം നിലവില്‍ വന്നത്. ഒരേസമയം 14,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ഈ ക്യൂ കോംപ്ലക്‌സുകള്‍. ക്യൂവില്‍ പ്രവേശിക്കുന്ന ഭക്തര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കും, വിശ്രമത്തിനും ഉള്ള സൗകര്യം അതിനുള്ളില്‍ തന്നെ ലഭ്യമാണ്. സെക്യൂരിറ്റി ക്യാമറകള്‍ അടക്കമുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും ഇവിടെയുണ്ട്.

Read Also:  കുസാറ്റിലെ അപകടം ; 'നഷ്ടമായത് വിലപ്പെട്ട ജീവനുകൾ, പക്ഷേ അതിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുത്': ഹൈക്കോടതി
Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 2024 03 04 192354 Screenshot 2024 03 04 192354
Kerala7 hours ago

തൂശൂരിലേത് യുദ്ധമല്ല, പോരാട്ടമെന്ന് സുരേഷ് ഗോപി

Deputy Electrical Inspector Vigilance caught while accepting bribe Deputy Electrical Inspector Vigilance caught while accepting bribe
Kerala8 hours ago

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

Screenshot 2024 03 04 180917 Screenshot 2024 03 04 180917
Kerala9 hours ago

”വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായി…”

Screenshot 2024 03 04 173805 Screenshot 2024 03 04 173805
Kerala9 hours ago

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Screenshot 2024 03 04 161935 Screenshot 2024 03 04 161935
Kerala11 hours ago

നാലാം ക്ലാസ്സുകാരി അമേയയുടെ കത്തിന് മറുപടി; രണ്ട് കോടിയുടെ ഹൈടെക് കെട്ടിടത്തിന് തറക്കല്ലിട്ടു

unv unv
Kerala11 hours ago

‘ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത്’; ഉത്തരവിറക്കി കേരള വിസി

KSU education bandh tomorrow in state KSU education bandh tomorrow in state
Kerala12 hours ago

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

Screenshot 2024 03 04 151143 Screenshot 2024 03 04 151143
Kerala12 hours ago

കാട്ടാനയുടെ ആക്രമണം; മരിച്ച വയോധികയുടെ കുടുംബത്തിന് 5 ലക്ഷം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി

Screenshot 2024 03 04 145848 Screenshot 2024 03 04 145848
Kerala12 hours ago

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തുണ്ട്; ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

750px × 375px 2024 03 04T144516.591 750px × 375px 2024 03 04T144516.591
Kerala12 hours ago

സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

വിനോദം

പ്രവാസി വാർത്തകൾ