Connect with us

കേരളം

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ 15നകം പൂര്‍ത്തിയാക്കും; 19ന് മന്ത്രിതല പരിശോധനയെന്ന് മന്ത്രി

Published

on

ശബരിമല തീര്‍ഥാടനത്തിന് ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒക്ടോബര്‍ 19, 20 തീയതികളില്‍ മന്ത്രിതല സംഘം റോഡുകളിലുടെ സഞ്ചരിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രധാനമായി ഉപയോഗിക്കുന്ന 19 റോഡുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണ്ഡലകാലത്തിന് മാസങ്ങള്‍ ഉണ്ടെങ്കിലും നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താനാണ് തീരുമാനം. ലക്ഷകണക്കിന് തീര്‍ഥാടകര്‍ വരുന്ന സാഹചര്യത്തില്‍ റോഡുകളുടെ പൊതുസ്ഥിതി വിലയിരുത്താനാണ് ഇന്ന് യോഗം ചേര്‍ന്നതെന്നും മന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ നല്ലരീതിയില്‍ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ ചിലര്‍ അലസത കാണിക്കുന്നുണ്ട്. സാങ്കേതികത്വം പറഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിക്കാന്‍ അനുവദിക്കില്ല. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.

തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓരോ റോഡിനും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ചുമതല കൃത്യമായി നിര്‍വഹിച്ചോ എന്ന് അറിയാന്‍ ഒക്ടോബര്‍ അഞ്ചാം തീയതി ചീഫ് എന്‍ജിനീയര്‍മാര്‍ റോഡുകളിലൂടെ സഞ്ചരിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും. ഒക്ടോബര്‍ 19, 20 തീയതികളില്‍ മന്ത്രിതല സംഘം റോഡുകളിലുടെ സഞ്ചരിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കും. ഇതിനായി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാന്‍ തീരുമാനിച്ചു. എരുമേലിയില്‍ ശബരിമല സത്രം ബില്‍ഡിംഗ് വിഭാഗത്തിന്റേയാണ്. ഇവിടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കും. ഡോര്‍മിറ്ററി സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡോര്‍മിറ്ററി സംവിധാനവും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരും. എരുമേലിയില്‍ റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം 19ന് ആരംഭിക്കും. സന്നിധാനത്ത് 19ന് റസ്റ്റഹൗസ് ഉദ്ഘാടനം ചെയ്യും. സന്നിധാനത്ത് പൊതുമരാമത്തിന്റെ കീഴില്‍ നാലു കെട്ടിടങ്ങളാണ് ഉള്ളത്. തീര്‍ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ