Connect with us

കേരളം

വളപട്ടണത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ അറസ്റ്റില്‍

Screenshot 2023 12 07 152114

വളപട്ടണത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ അറസ്റ്റില്‍. റോഷനെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ നവംബർ 3ന് അച്ഛൻ ഡോ. ബാബു തോമസ് വെടിയുതിർത്തിരുന്നു. അന്ന് രക്ഷപ്പെട്ട റോഷനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.

റോഷനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നവംബര്‍ മൂന്നിന് കണ്ണൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ റോഷനെ പിടികൂടാനാണ് വളപട്ടം എസ്ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കല്‍ചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകള്‍ നിലയിലെത്തി. റോഷന്റെ മുറിയ്ക്ക് മുന്നില്‍ നിന്ന് വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് ബാബു തോമസ് പെട്ടെന്ന് പൊലീസിന് നേരം വെടിയുതിര്‍ത്തത്.

Also Read:  ‘ലിവ്-ഇൻ റിലേഷൻഷിപ്പ് അപകടകരമായ രോഗം, ഇതിനെതിരെ നിയമം കൊണ്ടുവരണം’; പാർലമെന്റിൽ ബിജെപി എംപി

ബാബു തോമസിന്‍റെ തോക്കിന് ലൈസൻസില്ലെന്ന് പൊലീസ് വ്യക്തമാക്കി. റിവോൾവർ കൊണ്ട് മൂന്ന് റൗണ്ട് വെടിയുതിർത്തെന്നും ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും എസ് ഐ വിശദീകരിച്ചു. പൊലീസിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിൽ ബാബു തോമസിനെ പൊലീസ് അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. പക്ഷെ റോഷനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഒരു മാസമായി എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു റോഷന്‍.

Also Read:  നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി ; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം11 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ