Connect with us

കേരളം

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ

Kerala police lockdown 750
പ്രതീകാത്മക ചിത്രം | കടപ്പാട്

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് അർധരാത്രി മുതൽ ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

എ, ബി, സി, ഡി എന്നിങ്ങനെ നാലു കാറ്റഗറികളിലായാണു തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങൾ എ കാറ്റഗറിയിലും എട്ടു മുതൽ 16 വരെ ബി കാറ്റഗറിയിലും 16 മുതൽ 24 വരെ സി കാറ്റഗറിയിലും 24നു മുകളിൽ ഡി കാറ്റഗറിയിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം നഗരം ബി കാറ്റഗറിയിലാണ്.

നിയന്ത്രണങ്ങൾ ഇങ്ങനെ

  • ഇന്ന് അർധരാത്രി മുതൽ ഇതുപ്രകാരമുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽവരും.
  • എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫിസുകൾ 25% ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം.
  • തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾക്കു പുറമേ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ചൊവ്വ വ്യാഴം ദിവസങ്ങളിൽ ഓഫിസ് ജോലികൾ മാത്രമേ പാടുള്ളൂ. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.
  • എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
  • എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താവുന്നതാണ്.
  • എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.
  • എ, ബി, സി കാറ്റഗറികളിൽ സൂപ്പർ മാർക്കറ്റുകളിൽ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, ഹാൻഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടങ്ങളിൽ ഒരുക്കണം. ആവശ്യമെങ്കിൽ കടകളുടെ പുറത്ത്
  • ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.
  • കാറ്റഗറി ഡിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.
  • കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്റ്റോപ്പ് ഉണ്ടാകില്ല.

മുനിസിപ്പാലിറ്റികളുടെ കാറ്റഗറികൾ

വർക്കല – സി
നെടുമങ്ങാട് – ബി
ആറ്റിങ്ങൽ – ബി
നെയ്യാറ്റിൻകര – ബി

പഞ്ചായത്തുകളുടെ കാറ്റഗറികൾ

ഡി കാറ്റഗറി പഞ്ചായത്തുകൾ
മുദാക്കൽ
പള്ളിച്ചൽ

സി കാറ്റഗറി പഞ്ചായത്തുകൾ
അഴൂർ
ചെമ്മരുതി
കിഴുവിലം
മടവൂർ
കടയ്ക്കാവൂർ
കരവാരം
ഇടവ
പള്ളിക്കൽ
പൂവാർ
പുല്ലമ്പാറ
കിളിമാനൂർ
കല്ലിയൂർ
വിളവൂർക്കൽ

ബി കാറ്റഗറി പഞ്ചായത്തുകൾ
ചിറയിൻകീഴ്
ഉഴമലയ്ക്കൽ
വെങ്ങാനൂർ
മാണിക്കൽ
വിളപ്പിൽ
പാങ്ങോട്
കുളത്തൂർ
കാഞ്ഞിരംകുളം
വെള്ളനാട്
അണ്ടൂർക്കോണം
മലയിൻകീഴ്
കൊല്ലയിൽ
മണമ്പൂർ
ചെറുന്നിയൂർ
കരകുളം
പാറശാല
വക്കം
അതിയന്നൂർ
പെരിങ്ങമ്മല
നന്ദിയോട്
തിരുപുറം
വെള്ളറ
കഠിനംകുളം
അഞ്ചുതെങ്ങ്
മംഗലപുരം
ബാലരാമപുരം
നാവായിക്കുളം
കള്ളിക്കാട്
നെല്ലനാട്
വിതുര
വെമ്പായം
വെട്ടൂർ
കരുംകുളം
കാട്ടാക്കട
ഇലകമൺ
മാറനല്ലൂർ
ഒറ്റൂർ

എ കാറ്റഗറി പഞ്ചായത്തുകൾ
ചെങ്കൽ
കല്ലറ
നഗരൂർ
ആര്യനാട്
പോത്തൻകോട്
പൂവച്ചൽ
തൊളിക്കോട്
കുന്നത്തുകാൽ
കാരോട്
അരുവിക്കര
അമ്പൂരി
പഴയകുന്നുമ്മേൽ
കോട്ടുകാൽ
പുളിമാത്ത്
ആനാട്
പെരുങ്കടവിള
ഒറ്റശേഖരമംഗലം
കുറ്റിച്ചൽ
വാമനപുരം
പനവൂർ
ആര്യങ്കോട്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ