കേരളം
കടന്നപ്പള്ളിക്ക് രജിസ്ട്രേഷനും പുരാവസ്തുവും വകുപ്പുകൾ
രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. അതേസമയം, തുറമുഖ വകുപ്പ് സഹകരണ മന്ത്രി വി.എൻ. വാസവന് നൽകി. കെ.ബി. ഗണേഷ് കുമാറിന് റോഡ്-ജല ഗതാഗതം, മോട്ടോർ വാഹന വകുപ്പ് എന്നിവയാണ് നൽകിയത്.
സ്ഥാനമൊഴിഞ്ഞ മന്ത്രി അഹമ്മദ് ദേവർകോവിൽ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പുകളോടൊപ്പം തുറമുഖ വകുപ്പും കൈകാര്യം ചെയ്തിരുന്നു. എന്നാൽ, തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് നൽകാതെ മന്ത്രി വാസവന് നൽകാനാണ് എൽ.ഡി.എഫ് തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായിരുന്നപ്പോൾ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും ഉണ്ടായിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement