Connect with us

കേരളം

നിയമനത്തട്ടിപ്പ് കേസ്; പ്രതി ലെനിൻ രാജ് മുൻകൂർ ജാമ്യാപേക്ഷ നൽകി

Screenshot 2023 10 05 151634

ആ​രോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ലെനിൻ രാജ് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ലെനിൻ രാജ് ഹർജി നൽകിയത്. തട്ടിപ്പ് കേസില്‍ പത്തനംതിട്ട സ്വദേശി അഖിൽ സജീവിനെയും ലെനിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി.

അതേ സമയം, നിയമന കോഴ തട്ടിപ്പ് കേസിൽ അഖിൽ സജീവ് ഉൾപ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന് പൊലീസ് വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്. കേസിൽ കോട്ടയം എസ്പിക്ക് കന്റോൺമെന്റ് പൊലിസ് റിപ്പോർട്ട് നൽകും. ഇടനിലക്കാരനെന്ന് സംശയിക്കുന്ന ബാസിത്തിന്റെ ഫോണിലെ വിവരങ്ങൾ മാച്ചു കളഞ്ഞതായും പൊലീസ് പറയുന്നു. അതിനിടെ, പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടിയും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയാണ്. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരായിരുന്നില്ല.

അതിനിടെ ഈ സംഘം കൂടുതൽ ഇടങ്ങളിൽ നിയമന തട്ടിപ്പ് നടത്തിയെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തൽ. റഹീസിനേയും ബാസിത്തിനേയും പുലർച്ചെ മുതൽ കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read:  പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പൊലീസ് പറയുന്നു. അഖിൽ സജീവ് റഹീസുമായി ചേർന്നാണ് ഇ മെയിൽ ഐഡി ഉണ്ടാക്കിയത്. ലെനിൻ രാജാണ് അഖിൽ സജീവനെ റഹീസിന് പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇൻറീരിയർ ഡിസൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകർന്നു. പിന്നീടും ഇവർ തമ്മിൽ സൗഹൃദം നീണ്ടു. ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കന്റോൺമെന്റ് പൊലീസ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വിശദമായ വിവരങ്ങൾ ലഭിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Also Read:  'അലവലാതികളോട് സംസാരിക്കാനില്ല', എസ്.എഫ്.ഐ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് പ്രിന്‍സിപ്പല്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം13 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം21 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം24 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ