കേരളം
ഇ- പോസ് മെഷീനിലെ പ്രശ്‌നം പരിഹരിച്ചു; ഇന്ന് റേഷന്‍ കട പ്രവര്‍ത്തിക്കും
റേഷന്‍ കടകളിലെ ഇ- പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി മിഷന്‍ ഡാറ്റ സെന്ററിലെ എയുഎ സെര്‍വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച ഇ- പോസ് മെഷീന്‍ പണിമുടക്കിയതിനാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. രാവിലെ കട തുറന്ന വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാനായില്ല. രണ്ടും മൂന്നും തവണ ഇ- പോസ് സ്‌കാനറില്‍ കൈവിരല്‍ പതിച്ചിട്ടും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ സ്വന്തം കടയുടെ പാസ് കോഡ് നമ്പര്‍ ഉപയോഗിച്ചാണ് പലരും കടകള്‍ തുറന്നത്. ഉച്ചയ്ക്ക്് ശേഷം ഭക്ഷ്യമന്ത്രിയുടെ ഓഫീസ് റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കിയിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement