Connect with us

കേരളം

ജോലിക്ക് പോകാത്ത മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷന്‍

Published

on

91b8aceb3a9110c5f497a29c42100f59fa4aafc2d735d378a5d8e6c6d25be19b

പണിക്ക് പോകാത്ത മരുമകനെ ഒരു പാഠം ക്വട്ടേഷന്‍ കൊടുത്ത് അമ്മായിയമ്മ. കേരളപുരം കല്ലൂര്‍വിളവീട്ടില്‍ നജി (48)യാണ് മകള്‍ക്കും മരുമകനും ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ പിടിയിലായത്. കഴിഞ്ഞദിവസം എഴുകോണ്‍ കാക്കക്കോട്ടൂരില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്ബതിമാരെ മര്‍ദ്ദിച്ച്‌ മാല കവര്‍ന്നിരുന്നു. എന്നാല്‍, ഈ സംഭവം ക്വട്ടേഷന്‍ ആക്രമമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആയിരുന്നു അറസ്റ്റ്.

ഡിസംബര്‍ 23ന് ആയിരുന്നു സംഭവം. മകള്‍ക്കും രണ്ടാം ഭര്‍ത്താവിനും വര്‍ഷങ്ങളായി ചെലവിന് കൊടുക്കുന്നത് നാല്‍പത്തിയെട്ടുകാരിയാണ്. പലതവണ മരുമകനോട് ജോലിക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണിക്ക് പോയില്ലെന്ന് മാത്രമല്ല ആഡംബരജീവിതം തുടരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഗതി കെട്ടായിരുന്നു അമ്മായിയമ്മ ആയ നജി ഒടുവില്‍ ക്വട്ടേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. നജിയുടെ മകള്‍ അഖിനയും ഭര്‍ത്താവ് ജോബിനും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. മൂന്നംഗസംഘമാണ് ഇവരെ ആക്രമിച്ചത്. ഇരുവരെയും മര്‍ദ്ദിച്ചതിനു ശേഷം അഖിനയുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല കവരുകയായിരുന്നു. രാത്രി ഏഴു മണിയോടെ ആയിരുന്നു സംഭവം.

മങ്ങാട് സ്വദേശിയായ ഷഹിന്‍ ഷാ (29), വികാസ് (34), കിരണ്‍ (31) എന്നിവരെ പൊലീസ് പിടി കൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷന്‍ കഥ പുറത്ത് അറിഞ്ഞത്. തൃശൂര്‍ സ്വദേശിയാണ് അഖിനയുടെ രണ്ടാം ഭര്‍ത്താവായ ജോബിന്‍. നജിയുടെ ചെലവില്‍ ആയിരുന്നു അഖിനയും ജോലിയില്ലാത്ത ജോബിനും കഴിഞ്ഞിരുന്നത്.

എന്നാല്‍, ജോലിക്കൊന്നും പോകാതെ മകളും മരുമകനും ആഡംബരജീവിതം നയിക്കുന്നത് നജിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാര്യം നജി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ ചോദ്യം ചെയ്യല്‍ ജോബിന് ഇഷ്ടമായില്ല. ഇതിനെ തുടര്‍ന്ന് ജോബിന്‍ നജിയെ ഉപദ്രവിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് മകളെയും മരുമകനെയും ആക്രമിക്കാനും മാല കവരാനും ക്വട്ടേഷന്‍ നല്‍കാന്‍ നജിയെ പ്രേരിപ്പിച്ചത്.

മകള്‍ക്കും മരുമകനും എതിരെ ക്വട്ടേഷന്‍ നല്‍കിയതിനു ശേഷം പലയിടത്തായി ഒളിവില്‍ കഴിയുകയായിരുന്നു നജി. അന്വേഷണത്തിന് ഒടുവില്‍ വര്‍ക്കലയില്‍ നിന്നാണ് പിടിയിലായത്. ഏഴുകോണ്‍ സി ഐ ശിവപ്രസാദ്, എസ് ഐ ബാബുക്കുറുപ്പ്, എ എസ് ഐ ആഷിര്‍ കോഹൂര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ വിബു എസ് വി, മഹേഷ് മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ക്വട്ടേഷന്‍ സംഘത്തിന് നജി വളരെ ലളിതമായ നിര്‍ദ്ദേശമായിരുന്നു നല്‍കിയത്. ‘മരുമകനിട്ടു രണ്ടെണ്ണം കൊടുക്കണം. മകളെയൊന്നു വിരട്ടണം. കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല പിടിച്ചു പറിക്കണം’ – എന്നായിരുന്നു നല്‍കിയ നിര്‍ദ്ദേശം. പതിനായിരം രൂപയ്ക്കാണ് മൂന്നംഗസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. നജിക്ക് കൊടുത്ത വാക്ക് ക്വട്ടേഷന്‍ സംഘം പാലിച്ചു. മരുമകനും മകള്‍ക്കും തല്ലു കൊടുത്ത സംഘം മാലയും കവര്‍ന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ പിടിയിലായതോടെ ക്വട്ടേഷന്റെ ചുരുളഴിഞ്ഞു. അതേസമയം, കവര്‍ന്ന മാല ഒന്‍പതു പവന്റേതല്ല ആറു പവന്റേതാണെന്നും കണ്ടെത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം5 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ