Connect with us

കേരളം

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം; ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ജനകീയ ചർച്ചകൾ സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Published

on

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ചർച്ചകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ജനാധിപത്യ രീതിയില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന്‍റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വിപുലമായ ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രബിന്ദുവായ കുട്ടികളും ഈ പരിപാടിയുടെ ഭാഗമാകും.

രക്ഷിതാക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിരമിച്ച അധ്യാപകര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിൽപ്പെട്ടവര്‍ ഈ ജനകീയ ചര്‍ച്ചകളുടെ ഭാഗമാകേണ്ടതുണ്ട്.

കൂടാതെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സ്നേഹിക്കുന്ന അനേകമാളുകള്‍ സംസ്ഥാനത്തിന്‍റെ പുറത്ത് ജീവിക്കുന്നുണ്ട്. അവരെയും ഈ ചര്‍ച്ചകളുടെ ഭാഗമാക്കാന്‍ വിപുലമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും സജ്ജമാക്കും. ജനകീയ ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ കൂടി പരിഗണിച്ചാവും കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 രൂപീകരിക്കുക. കേരളത്തിലെ കുട്ടികളുടെ ഗുണമേന്മാ വിദ്യാഭ്യാസം മാത്രമാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. ജ്ഞാനസമൂഹത്തിലൂടെ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

2022 ആഗസ്റ്റ് 23 ന് വൈകുന്നേരം 3.30 ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി.ശിവന്‍കുട്ടി ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടത്തും. ചർച്ചകളിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. വിശദമായ ചർച്ചകളിലൂടെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ