കേരളം
എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോര്‍ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
നടപടികൾ നിർത്തിവച്ചില്ലെങ്കിൽ ഈ മാസം 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാ ബസ് ഉടമ–തൊഴിലാളി സംയുക്തസമിതി ഭാരവാഹികൾ അറിയിച്ചു. അതേസമയം ഇന്നത്തെ സൂചനാപണിമുടക്കിൽ എറണാകുളം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പങ്കെടുക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement