Connect with us

കേരളം

പ്ലസ് വൺ: രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു, ഇന്നും നാളെയും പ്രവേശനം

Published

on

images 31.jpeg

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കുളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും. നാളെ വൈകിട്ട് നാല് മണി വരെയാണ് പ്രവേശനം. അലോട്ട്മെൻറ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭിക്കും. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.

ഏകജാലക സംവിധാനം വഴിയുള്ള വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂലൈ 20 വൈകിട്ട് 4 മണി വരെ അവസരം നൽകിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 19247 വേക്കൻസിയിൽ ലഭിച്ച 25410 അപേക്ഷകളിൽ 24218 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 489 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 703 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല.

അലോട്ട്‌മെന്റ് വിവരങ്ങൾ http://www.admission.dge.kerala.gov.in ൽ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിലെ ‘Candidate Login-SWS’ലെ ‘Supplementary Allot Results’ എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ ‘Supplementary Allot Results’ എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഹാജരാകണം.

വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻറ് എടുത്ത് പ്രവേശന സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ