കേരളം
ചരിത്രത്തിലാദ്യമായി പെട്രോൾ വില 90 കടന്നു
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു. ഇതാദ്യമായാണ് പെട്രോൾ വില 90 കടക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ ഒൻപത് പൈസയാണ് വില. പാറശാലയിൽ 90 രൂപ 22 പൈസ. ഇന്ന് പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വർധിച്ചു. കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് വില കൂട്ടുന്നത്. വരും ദിവസങ്ങളിലും ഇന്ധനവില വർധിക്കാനാണ് സാധ്യത.
രാജ്യത്ത് പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനവില കുതിച്ചുയരുകയാണ്. മുംബൈയിൽ പെട്രോൾ വില 94 രൂപ കടന്നു. ഡൽഹിയിലും പെട്രോൾ വില സർവകാല റെക്കോർഡിൽ എത്തി. ഡൽഹിയിൽ പെട്രോളിന് 88 രൂപ കടന്നു. ബെംഗളൂരുവിൽ പെട്രോൾ വില 90 കടന്നു.
ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.