കേരളം
പൂരം എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ അനുമതി
പൂരം എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ അനുമതി. ജില്ലാതല നാട്ടാന സംരക്ഷണ സമിതിയാണ് ആനയെ എഴുന്നള്ളിക്കാൻ അനുവാദം നൽകിയത്. അനുമതി ലഭിച്ചതിനെ തുടർന്ന് ആനയെ തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിച്ചു.
കരളത്തിലെ ജീവിച്ചിരിക്കുന്ന നാട്ടാനകളിൽ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ചപ്പോൾ പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വിലക്കിലായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു.