കേരളം
പെരിയ ഇരട്ടകൊലക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു
പെരിയ ഇരട്ടകൊലക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ദീപാവലി അവധിക്ക് ശേഷമാകും ഇനി കേസ് പരിഗണിക്കുകയെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അറിയിച്ചു.
സി.ബി.ഐ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതുവരെ ഹൈക്കോടതിയിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ നടപടിയുണ്ടാകരുതെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു.
സി.ബി.ഐക്ക് വേണ്ടി കേസില്‍ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. തുഷാര്‍മേത്ത മറ്റൊരു കേസില്‍ ഹാജരാകുന്ന സാഹചര്യത്തിലാണ് കേസ് മാറ്റണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ്, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് എന്നിവരാണ് ഹാജരായത്.
ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന് വി. ഗിരി, അഭിഭാഷകന് എം.ആര് രമേശ് ബാബു എന്നിവരും ഹാജരായി.