കേരളം
ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു
സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിൻ ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്.
സീറ്റിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം സിഗ്നലിന് മുന്നിലായി ട്രെയിൻ നിർത്തിയ സമയത്ത് അസീസ് ട്രെയിനിന് പുറത്തേക്കിറങ്ങി പുറത്ത് കിടന്നിരുന്ന ചില്ല് കുപ്പിയെടുത്ത് വീണ്ടും ട്രെയിനിൽ കയറി. കുപ്പി പൊട്ടിച്ച് അസീസ് ദേവനെ കുത്തി പരിക്കേൽപ്പിച്ചു. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്.
ഇയാളെ ആദ്യം ഷൊര്‍ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തിയ യാത്രക്കാരൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർ.പി.എഫിന്റെ പിടിയിലാകുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദേവനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.